UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിന്‍സെന്റിനെതിരെ പരാതി നല്‍കിയ വനിതയ്ക്ക് സിപിഎം ജോലി നല്‍കിയെന്ന് വീക്ഷണം; വാര്‍ത്ത നിഷേധിച്ച് സിപിഎം

ഞങ്ങളെന്തിന് അവര്‍ക്ക് ജോലി നല്‍കണം?- സിപിഎം

കോവളം എം.എല്‍.എ എം. വിന്‍സെന്റിനെതിരെ ബലാത്സംഗ പരാതി നല്‍കിയ വനിതയ്ക്ക് സിപിഎം ജോലി നല്‍കിയെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. വീക്ഷണത്തില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത ഇങ്ങനെയാണ്-

‘എം. വിന്‍സെന്റ് എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന വ്യാജ പരാതി നല്‍കി എംഎല്‍എയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പരാതികാരിക്ക് സിപിഎം നേതൃത്വത്തിലെ സഹകരണ സംഘത്തില്‍ ജോലി നല്‍കി. റ്റി-14 കോപ്പറേറ്റീവ് സൊസൈറ്റിയില്‍ അറ്റന്‍ഡര്‍ തസ്തികയിലാണ് പരാതിക്കാരിക്ക് താല്‍ക്കാലിക ജോലി നല്‍കിയത്. പരാതിക്കാരിയുടെ സഹോദരനും ജോലി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.’

എന്നാല്‍ വാര്‍ത്ത തിരുവനന്തപുരം ജില്ലാ നേതൃത്വം നിഷേധിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇത് സംബന്ധിച്ച് അഴിമുഖത്തിനോട് പ്രതികരിച്ചത്- ‘ഞങ്ങള്‍ ജോലി കൊടുത്തിട്ടില്ല. അങ്ങനെയൊരു കാര്യവുമറിയില്ല. പിന്നെ അവര്‍ക്ക് ജോലി കൊടുക്കാന്‍ പാടില്ലെന്ന നിയമമൊന്നുമില്ല. പക്ഷെ ഞങ്ങള്‍ക്ക് ജോലി കൊടുക്കേണ്ട ആവശ്യമില്ല. അവരുമായിട്ട് ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ഞങ്ങളല്ലായിരുന്നല്ലോ ആ സ്ത്രീയെ വിളിച്ചത്. പത്ത് അഞ്ഞൂറ് തവണ വിളിച്ചത് വിന്‍സന്റ് എംഎല്‍എ അല്ലേ… വീക്ഷണം ഒരുപാട് കള്ളം പറയുന്ന ഒരു പത്രമാണ്. ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് അറിയില്ല.‘ എന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍