UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐക്യം പട്ടേല്‍ പ്രതിമയിലല്ല, സിബിഐയിലുണ്ടാക്കൂ: മോദിയെ പരിഹസിച്ച് ശങ്കര്‍ സിംഗ് വഗേല

സര്‍ദാര്‍ പട്ടേല്‍ ലളിത ജീവിതം നയിച്ചയാളാണ്. അദ്ദേഹത്തിന്റെ പേരില്‍ 3000 കോടിയുടെ പ്രതിമയുണ്ടാക്കി ജനങ്ങളുടെ പണം പാഴാക്കുകയാണ്. ഗുജറാത്തിന്റെ പൊതുകടം 2.5 കോടിയായിരിക്കുമ്പോളാണ് ഇത് ചെയ്യുന്നത്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയിലല്ല ഐക്യം ഉണ്ടാക്കേണ്ടതെന്നും (സ്റ്റാച്യു ഓഫ് യൂണിറ്റി) ആദ്യം സിബിഐയില്‍ ഐക്യമുണ്ടാക്കൂ എന്നും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും മുന്‍ ബിജെപി നേതാവുമായ ശങ്കര്‍ സിംഗ് വഗേല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചാണ് വഗേല ഇക്കാര്യം പറഞ്ഞത്. മോദി നടത്തുന്നത് മാര്‍ക്കറ്റിംഗ് ഗിമ്മിക്ക് ആണെന്നും വഗേല കുറ്റപ്പെടുത്തി. സിബിഐയിലേയും റിസര്‍വ് ബാങ്കിലേയും പ്രശ്‌നങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കാന്‍ നോക്കൂ. രൂപയുടെ മൂല്യമുയര്‍ത്താനും ഇന്ധന വില കുറക്കാനുമാണ് എല്ലാവരും ഐക്യപ്പെടേണ്ടതെന്നും വഗേല അഭിപ്രായപ്പെട്ടു. സര്‍ദാര്‍ പട്ടേല്‍ ലളിത ജീവിതം നയിച്ചയാളാണ്. അദ്ദേഹത്തിന്റെ പേരില്‍ 3000 കോടി രൂപയ്ക്ക് പ്രതിമയുണ്ടാക്കി ജനങ്ങളുടെ പണം പാഴാക്കുകയാണ്. ഗുജറാത്തിന്റെ പൊതുകടം 2.5 കോടിയായിരിക്കുമ്പോളാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്. ഒരിക്കല്‍ വെറുത്തിരുന്ന സര്‍ദാര്‍ പട്ടേലിനെ എന്ന് മുതലാണ് ബിജെപി ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നും ശങ്കര്‍ സിംഗ് വഗേല ചോദിച്ചു.

ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന് (182 മീറ്റര്‍) അവകാശപ്പെടുന്ന സ്റ്റാച്യു ഓഫ് യൂണിറ്റി നര്‍മ്മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപം സാധു ബേഡ് ദ്വീപിലാണ്. പ്രതിമയും അനുബന്ധ മ്യൂസിയവും പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും നവംബര്‍ ഒന്ന് മുതല്‍ സന്ദര്‍ശകര്‍ക്കായി ഇവിടം തുറന്നുകൊടുക്കും. കോടികള്‍ ചിലവഴിച്ചുള്ള പ്രതിമ നിര്‍മ്മാണ ധൂര്‍ത്ത് ആരോപിച്ച് മേഖലയില്‍ കര്‍ഷകര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2010ലാണ് പ്രതിമ കമ്മീഷന്‍ ചെയ്തത്.

മോദിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന, സിബിഐ സ്‌പെഷല്‍ ഡയറക്ടറായിരുന്ന ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനയും സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവരേയയും ചുമതലകളില്‍ നിന്ന് നീക്കി അവധിയില്‍ വിട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലാണ്. രാകേഷ് അസ്താനയെ സംരക്ഷിക്കാനും റാഫേല്‍ കേസ് അന്വേഷണം അട്ടിമറിക്കാനുമാണ് സര്‍ക്കാര്‍ അലോക് വര്‍മയെ മാറ്റിയത് എന്ന ആരോപണം ഉയര്‍ന്നിരുന്നു.

പട്ടേല്‍ പ്രതിമ, മെയ്ഡ് ഇന്‍ ചൈന

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

പട്ടേൽ പ്രതിമയുടെ ഉദ്ഘാടന ദിവസം 72 ഗ്രാമങ്ങളില്‍ അടുപ്പ് പുകയില്ല; മോദിക്കെതിരെ പ്രതിഷേധവുമായി ആദിവാസികൾ

ഇവിടെ ഐക്യം പ്രതിമയാകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍