UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലാല ഇനി ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവ്

അചഞ്ചലമായ പ്രതിബദ്ധതയോടെ മലാല സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി എന്ന് അന്റോണിയോ ഗുട്ടെറാസ്

ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ് സായിയെ തെരഞ്ഞെടുത്തു. സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും മലാല നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് യുഎന്‍ വിലയിരുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാലയെ തിരഞ്ഞെടുത്തത്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറാസാണ് സമാധാന നോബേല്‍ പുരസ്‌കാര ജേതാവായ മലാല യൂസഫ് സായിയെ തിരഞ്ഞെടുത്തത്. ജീവന് തന്നെ ഭീഷണി ഉണ്ടായിട്ടും “അചഞ്ചലമായ പ്രതിബദ്ധതയോടെ മലാല സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി” എന്ന് ഗുട്ടെറാസ് പറഞ്ഞു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ആഗോള വ്യാപകമായി ബോധവത്കരണം നടത്താനും പ്രോത്സാഹിപ്പിക്കാനും മലാലയ്ക്ക് സാധിക്കുമെന്നതിനാലാണ് ഇത്തരമൊരു വലിയ പദവി മലാലയെ ഏല്‍പ്പിച്ചതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് പറഞ്ഞു.

നോബല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല ടൈംസ് പുറത്തു വിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരില്‍ ഒരാളാണ്. പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പോരാടിയ മലാലയുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മലാലയുടെ ‘ഐ ആം മലാല’ എന്ന ആത്മകഥ ലോകത്തിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. 2012 ഒക്ടോബര്‍ 9 നു സ്‌കൂള്‍ ബസ്സില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ നടന്ന ഒരു വധശ്രമത്തില്‍ മലാലയ്ക്ക് തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റിരുന്നു. ലണ്ടനില്‍ നടത്തിയ വിദഗ്ധ ചികിത്സയിലൂടെയാണ് മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍