UPDATES

ട്രെന്‍ഡിങ്ങ്

എംഎം മണി മാപ്പര്‍ഹിക്കുന്നില്ല- കെ അജിത

മണി മന്ത്രിയായി തുടരണോ വേണ്ടയോ എന്ന് എല്‍ ഡി എഫ് ചിന്തിക്കണം

“വൃത്തികെട്ട രീതിയിലാണ് മന്ത്രി എംഎം മണി തൊഴിലാളികളെ കുറിച്ച് പറഞ്ഞത്. മണി ആ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം.” സ്ത്രീ വിമോചന പ്രവര്‍ത്തക കെ അജിത പറഞ്ഞു. “ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ മന്ത്രിയായ ഒരാള്‍ക്ക് എന്തും വിളിച്ച് പറയാം എന്നല്ല. പെണ്‍പിളൈ ഒരുമെ ചരിത്രപരമായ ധീരമായ സമരം നടത്തിയവരാണ്. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടിയിട്ട് അടുത്ത കാലത്തൊന്നും ഇല്ലാത്ത രീതിയില്‍ അവരുടെ ഇഷ്യൂസ് മുന്നോട്ട് വെച്ച ശക്തമായ സമരമായിരുന്നു അത്”അജിത കൂട്ടിച്ചേര്‍ത്തു.

സമരകാലത്ത് കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ടെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമാണ് ഇന്നലെ എം എം മണി പ്രസംഗത്തിനിടെ പറഞ്ഞത്.

“തോട്ടം തൊഴിലാളികള്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കിയ ഒരു സംഘടനയാണ് പെണ്‍പിളൈ ഒരുമൈ. അവരെ വേശ്യകള്‍ എന്ന രീതിയില്‍ ഒക്കെ പരാമര്‍ശം നടത്തുക എന്ന് പറഞ്ഞാല്‍ ഒരിയ്ക്കലും മാപ്പ് നല്‍കാന്‍ പറ്റില്ല. മന്ത്രി അല്ലെങ്കില്‍ പോലും ഒരാള്‍ പറയാന്‍ പാടില്ലാത്ത വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മണി മന്ത്രിയായി തുടരണോ വേണ്ടയോ എന്ന് എല്‍ ഡി എഫ് തീര്‍ച്ചയായും ചിന്തിക്കണം. മണി പറഞ്ഞത് പിന്‍വലിക്കണം.” അജിത അഴിമുഖത്തോട് പറഞ്ഞു.

എംഎം മണിയുടെ പ്രസ്താവനയ്ക്കെതിരെ മൂന്നാര്‍ ടൌണില്‍ പെണ്‍പിളൈ ഒരുമയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍