UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കുന്നു; നീതി ആയോഗ് രജിസ്ട്രേഷന്‍ നിര്‍ബന്ധം

സര്‍ക്കാതിര സംഘടനകളായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

ന്യൂനപക്ഷ പദവി തേടുന്ന വിദ്യാഭ്യാസ സഥാപനങ്ങളും സൂസൈറ്റികളും നീതി ആയോഗില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് നിര്‍ബന്ധമാണ്. സര്‍ക്കാതിര സംഘടനകളായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതേ സമയം വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല.

സ്ഥാപനത്തിന്റെ എല്ലാ ഭാരവാഹികളുടെയും പാന്‍ കാര്‍ഡ്അധാര്‍ കാര്‍ഡ് തുടങിയവയുടെ വിശദാംശങ്ങള്‍ രജിസ്ട്രേഷന് വേണ്ടി നല്കണം. നീതി ആയോഗിന്റെ വെബ്സൈറ്റായ ദര്‍പ്പണിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇതോടെ ന്യൂനപക്ഷ പദവിയിലുള്ള സ്ഥാപനങ്ങളുടെ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ശക്തമാവും എന്നാണ് കരുതുന്നത്. സ്ഥാപനത്തിന്റെയും ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാകും.

നിലവില്‍ ന്യൂനപക്ഷ കമ്മീഷനാണ് സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് എങ്കിലും ഇനി ന്യൂനപക്ഷ പദവി സര്‍ട്ടിഫിക്കറ്റ് നല്കുക നീതി ആയോഗ് ആയിരിക്കും. 2004ല്‍ സ്ഥാപിക്കപ്പെട്ടതിന് ശേഷം 12,954 സ്ഥാപനങ്ങള്‍ക്കാണ് കമ്മീഷന്‍ ന്യൂനപക്ഷ പദവി നല്‍കിയിട്ടുള്ളത്.

ന്യൂനപക്ഷ മത വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാനുള്ള ബിജെപി ഗവണ്‍മെന്‍റിന്റെ ശ്രമമായിട്ടാണ് വിമര്‍ശകര്‍ ഇതിനെ കാണുന്നത്. ഇപ്പോള്‍ എന്‍ ജി ഒകള്‍ക്ക് നേരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അഴിമതി കുറയ്ക്കാനും സുതാര്യത ഉറപ്പുവരുത്താനുമുള്ള നടപടി ആയി മാത്രം ഇതിനെ കണ്ടാല്‍ മതി എന്നാണ് ഗവണ്‍മെന്‍റുമായി ബന്ധപ്പെട്ടവരുടെ വീശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍