UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനത്ത മഴ തുടരുന്നു, മുംബൈയില്‍ ഒരു ദിവസത്തേയ്ക്ക് റെഡ് അലര്‍ട്ട്

മുംബൈയുടെ പല ഭാഗങ്ങളും വെള്ളത്തിലായി.

മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂറിലേയ്ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നഗരത്തിന്റെ സമീപ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.

മുംബൈയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴയാണ് നഗരത്തില്‍. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കരുതലോടെ പോകണമെന്ന് ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളും റോഡ് ഗതാഗതവും ചില പ്രദേശങ്ങളില്‍ തടസപ്പെട്ടു.

ഇന്ന് രാവിലെ 5.30 വരെയുള്ള 21 മണിക്കൂര്‍ സമയം 103 മില്ലീമിറ്റര്‍ മഴയാണ് മുംബൈയില്‍ പെയ്തത് എന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചന സ്ഥാപനം സ്‌കൈമെറ്റ് പറയുന്നത്. നാളെയും മുംബൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്ന് സ്‌കൈമെറ്റ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍