UPDATES

കേരളത്തില്‍ 3.30കോടി ആളുകളുടെ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചു

ആധാര്‍ ചോര്‍ച്ച സംബന്ധിച്ച വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് സീഡിംഗ് നടപടി പൂര്‍ത്തിയായിരിക്കുന്നത്

ദേശീയ ജനസംഖ്യ രജിസ്റ്ററിനായി (എന്‍പിആര്‍) ശേഖരിച്ച സംസ്ഥാനത്തെ 3.30 കോടി പേരുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ആധാര്‍ ചോര്‍ച്ച സംബന്ധിച്ച വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് സീഡിംഗ് നടപടി പൂര്‍ത്തിയായിരിക്കുന്നത്.

സംസ്ഥാനത്തെ 3. 39 കോടി പൌരന്‍മാരുടെ വിവരങ്ങളാണ് എന്‍പിആറിന്റെ ഭാഗമായി ശേഖരിച്ചിട്ടുള്ളത്. 100 കോടിയോളം രൂപയാണ് ഇതിന് വേണ്ടി കേരളത്തില്‍ ചെലവാക്കിയത്. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐടിഐ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റാണ് സീഡിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്‍റര്‍, സംസ്ഥാന സെന്‍സസ് ഡയറക്ടറേറ്റ് എന്നിവയുടെ മേല്‍നോട്ടത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. സീഡിംഗ് പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷത്തോളം എടുത്തു.

അതേസമയം എന്‍പിആര്‍ വിവരങ്ങളും പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്. ഭാവിയില്‍ എന്‍പിആര്‍ സ്മാര്‍ട്ട് ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് തീരുമാനിച്ചാല്‍ ഈ വിവരങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍