UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നികുതി വെട്ടിപ്പുകാരുടെ പേരുകള്‍ ഇനി വെബ്സൈറ്റില്‍; ‘ഓപ്പറേഷന്‍ ക്ലീന്‍ മണി’ക്ക് തുടക്കം

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് വെബ്സൈറ്റിന്റെ സ്ഥാപകര്‍.

കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെയും രാഷ്ട്രീയ ജനതാ ദള്‍ നേതാവ് ലാലു പ്രസാദ് യാദവിന്റെയും വീടുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടന്ന അതേ ദിവസമാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്നത് യാദൃശ്ചികമാവാം. നികുതി വെട്ടിപ്പുകാരുടെ വിവരങ്ങള്‍, ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന വെബ്സൈറ്റിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. നികുതി വെട്ടിപ്പുകാരെ കണ്ടെത്തി അവര്‍ വെട്ടിച്ച തുകയുടെ വിശദാംശങ്ങള്‍ അടക്കം ഇതില്‍ പ്രസിദ്ധീകരിക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

കറന്‍സി പിന്‍വലിക്കലിന് ശേഷം നികുതി ദായകരുടെ എണ്ണം കൂടിയിട്ടുണ്ട്. സത്യസന്ധരായ നികുതി ദായകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ വെബസൈറ്റ് ആരംഭിച്ചിരിക്കുന്നത് എന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അനുവദനീയമായതിലും കൂടുതല്‍ തുക കയ്യില്‍ സൂക്ഷിക്കുന്നതും നികുതി വെട്ടിക്കുന്നതും ഇനി സുരക്ഷിതമായിരിക്കില്ല എന്ന് ധനമന്ത്രി പറഞ്ഞു.

പ്രാധാനമന്ത്രി നരേന്ദ്ര മോദി കറന്‍സി നിരോധനം പ്രഖ്യാപിച്ച് 50 ദിവസത്തിനുള്ളില്‍ തങ്ങളുടെ എക്കൌണ്ടുകളില്‍ ‘അസാധാരണ’ തുക നിക്ഷേപിച്ചിട്ടുള്ളവരുടെ പേര് വിവരങ്ങളും ഈ വെബ്സൈറ്റില്‍ ഉണ്ടാകും.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് വെബ്സൈറ്റിന്റെ സ്ഥാപകര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍