UPDATES

രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 250ല്‍ കേരളമില്ല

മധ്യപ്രദേശിലെ ഇന്‍ഡോറാണ് ഏറ്റവും വൃത്തിയുള്ള നഗരം

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ആദ്യ 250 സ്ഥാനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒരു നഗരം പോലും ഇടം പിടിച്ചില്ല. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗമായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോടിന്റെ സ്ഥാനം 254 ആണ്. 372 ആണ് തിരുവനന്തപുരത്തിന്റെ സ്ഥാനം. മധ്യപ്രദേശിലെ ഇന്‍ഡോറാണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം. ഭോപ്പാല്‍, വിശാഖപട്ടണം, സൂറത്ത്, മൈസൂര് എന്നീ നഗരങ്ങള്‍ ആദ്യ അഞ്ചില്‍ ഇടം നേടി.

കേരളം, ബീഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്തുടങ്ങിയ സംസ്ഥാനങ്ങള്‍ നഗര ശുചീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പട്ടിക പുറത്തിറക്കിക്കൊണ്ട് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ആദ്യ പത്തില്‍ ഇടം നേടാത്ത എക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്.

സ്വച്ച് സര്‍വേക്ഷണ്‍-2017 എന്ന പേരില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ഇടം പിടിച്ച കേരളത്തിലെ നഗരങ്ങള്‍ ചുവടെ കൊടുക്കുന്നു. കോഴിക്കോട് (254), കൊച്ചി (271), പാലക്കാട് (286), ഗുരുവായൂര്‍ (306), തൃശൂര്‍ (324), കൊല്ലം (365), കണ്ണൂര്‍ (366), തിരുവനന്തപുരം (372), ആലപ്പുഴ (380)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍