UPDATES

ട്രെന്‍ഡിങ്ങ്

ഒരു നായയ്ക്ക് 2100 രൂപ; തെരുവുനായ പിടുത്തവുമായി കുടുംബശ്രീ

സംസ്ഥാനത്ത് 306 കുടുംബശ്രീ അംഗങ്ങളാണ് 58 നായപിടുത്ത യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നത്

കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഇടപെടാത്ത മേഖലകളില്ല. സംസ്ഥാനത്ത് തെരുവുനായ ശല്യം വര്‍ധിക്കുകയും നിരവധി പേര്‍ നായ കടിയേറ്റ് മരിക്കുകയും ഒട്ടനവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതോടെ നായ പിടുത്ത രംഗത്തേക്കും കുടുംബശ്രീ ചുവടു വെച്ചു. സംസ്ഥാനത്ത് 306 കുടുംബശ്രീ അംഗങ്ങളാണ് 58 നായപിടുത്ത യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്നത്. ഇത് 2016 നവംബറിലെ കാര്യം.

എന്നാല്‍ നായയെ പിടിക്കുന്നത് അത്ര ചെറിയ കാര്യമായി കുടുംബശ്രീ കാണുന്നില്ല. ജീവന്‍ പണയം വെച്ചുള്ള ഈ കളിക്ക് ന്യായമായ പ്രതിഫലം തന്നെ കിട്ടണം എന്നാണ് കുടുംബശ്രീ മിഷന്റെ നിലപാട്. ഒരു നായയെ പിടികൂടുന്നതിന് 2100 രൂപയാണ് വേതനമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ആയിരം രൂപയായിരുന്നു പ്രതിഫലം.

എന്തായാലും ഇത് സംബന്ധിച്ച ഉത്തരവ് കുടുംബശ്രീ മിഷന്‍ ഇറക്കി കഴിഞ്ഞു. നായ പിടുത്തത്തിന് കുടുംബശ്രീയെ തിരഞ്ഞെടുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനായുള്ള തുക മുന്‍കൂറായി നല്‍കണം.

പുതിയ പ്രഖ്യാപനത്തോടെ കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ ഈ രംഗത്തേക്ക് വരും എന്നു പ്രതീക്ഷിക്കാം. നിലവില്‍ 2000 അംഗങ്ങള്‍ക്കാണ് നായ പിടുത്തത്തില്‍ പരിശീലനം നല്‍കിയിരിക്കുന്നത്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ വനിതകളുടെ സേവനം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണും എന്നുറപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍