UPDATES

ട്രെന്‍ഡിങ്ങ്

ഇല്ലായ്മകളുടെ നടുവില്‍ നിന്ന് പ്ലസ്ടുവിന് 1200-ല്‍ 1180 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

റഫ്സ്സിനയുടെ വിജയം ദാരിദ്ര്യത്തോടും ഇല്ലായ്മകളോടും പടവെട്ടി ആയിരുന്നു

പ്ലസ് ടു ഫലമറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു. കണ്ണൂര്‍ ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയും മാലൂര്‍ നീട്ടാറമ്പ് ലക്ഷം വീട് കോളനിനിവാസിയുമായ റഫ്സീന (17)യാണ് മരിച്ചത്. ബയോളജി ഗ്രൂപ്പില്‍ 1200ല്‍ 1180 മാര്‍ക്കാണ് റഫ്സീനയ്ക്ക് ലഭിച്ചത്. പ്ലസ്സ് വണ്ണിന് 96 ശതമാനം മാര്‍ക്കും പ്ലസ്ടുവിന് മുഴുവന്‍ മാര്‍ക്കും നേടിയാണ് റഫ്സീനയുടെ വിജയം.

നീട്ടാറമ്പ് ലക്ഷം വീട് കോളനിയില്‍ കൂലിവേല ചെയ്യുന്ന ഉമ്മയോടൊപ്പം ഒറ്റമുറി വീട്ടില്‍ കഴിയുന്ന റഫ്സ്സിനയുടെ വിജയം ദാരിദ്ര്യത്തോടും ഇല്ലായ്മകളോടും പടവെട്ടിയായിരുന്നു.

ഉമ്മ റഹ്മത് കൂലി വേലയ്ക്ക് പുറത്തുപോയപ്പോഴാണ് മരണം സംഭവിച്ചത്. വൈകുന്നേരം 4.45-ന് വീട്ടിലെത്തിയ റഹ്മത്ത് ഷാളില്‍ തൂങ്ങിക്കിടക്കുന്ന മകളെ കാണുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാവൂര്‍ പോലീസ് സ്ഥലത്തെത്തി. രാവിലെ മാലൂര്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ വീട്ടിലെത്തി ഉപഹാരം കൈമാറിയിരുന്നു. നാട് മുഴുവന്‍ മരണവാര്‍ത്തയറിഞ്ഞ്‌ ഇവിടെയെത്തി.

മഹല്ല് കമ്മിറ്റി ഉപഹാരം നല്‍കുന്നു. ചിത്രം- മാതൃഭൂമി

നേരത്തെ എം.പി പി.കെ ശ്രീമതി റഫ്സീനയെ അഭിനന്ദിച്ചിരുന്നു. ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യാഴാഴ്ച വീട്ടില്‍ എത്തുമെന്നും അറിയിച്ചിരുന്നു. കുടുംബത്തിന്റെ വിഷമാവസ്ഥ മനസിലാക്കിയ സന്നദ്ധ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് പുതിയ വീട് വച്ചു നല്‍കാനും പഠനചിലവ് ഏറ്റെടുക്കാനും ഉള്ള ആലോചനകളിലായിരുന്നു. ഗള്‍ഫില്‍ നിന്നടക്കം സഹായ വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

അബൂട്ടിയാണ് പിതാവ്. ചേച്ചി മന്‍സീന തിരുവനന്തപു രത്ത് ബിഫാം വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ മെഹറൂഫ് ബെംഗളൂരുവില്‍ കടയില്‍ ജോലി ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍