UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഷ്ണുവിന്റെ അമ്മയുടെ നേരെ പോലീസ് അതിക്രമം; നാളെ സംസ്ഥാന ഹര്‍ത്താല്‍

പോലീസിന്റെ പ്രതികാര നടപടിയെന്ന് രമേശ് ചെന്നിത്തല; അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്നതെന്ന് കുമ്മനം

ജിഷ്ണു പ്രണോയിയുടെ അമ്മയേയും ബന്ധുക്കളെയും പോലീസ് കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ യുഡിഎഫിന്റെ സംസ്ഥാന ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം മണ്ഡലത്തെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്തും കോഴിക്കോടും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ഡിജിപി ഓഫീസിന് മുന്‍പി‌ല്‍ സമരമിരിക്കാനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നടുറോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച മഹിജയെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. പോലീസ് മഹിജയെ മര്‍ദ്ദിച്ചെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

ജിഷ്ണുവിന്റെ അമ്മയെ പ്രവേശിപ്പിച്ച പേരൂര്‍ക്കട ആശുപത്രിക്ക് മുന്പില്‍ പ്രതിപക്ഷ സംഘടനകളുടെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി.

പോലീസിന്റെ പ്രതികാര നടപടിയാണ് അരങ്ങേറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല പറഞ്ഞു. അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്ന നടപടിയെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിശേഷിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍