UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെന്‍കുമാര്‍ പിന്തുടര്‍ന്ന് വേട്ടയാടി; മുന്‍ ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി കോടതിയില്‍

ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആയിരിക്കെ തന്നെ ഒമ്പത് മാസം സസ്പെന്‍ഡ് ചെയ്ത നടപടിയ്ക്കെതിരെയാണ് ആര്‍ സുനീഷ്കുമാര്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പദവി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് എസ്പി ആര്‍ സുനീഷ്കുമാര്‍ കോടതിയില്‍. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആയിരിക്കെ തന്നെ ഒമ്പത് മാസം സസ്പെന്‍ഡ് ചെയ്ത നടപടിയ്ക്കെതിരെയാണ് ആര്‍ സുനീഷ്കുമാര്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

സെന്‍കുമാറിന് പുറമെ അന്നത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡീ. ചീഫ് സെക്രട്ടറി വിജെ കുര്യന്‍, മാവേലിക്കര മുന്‍ എംഎല്‍എ എം മുരളീധരന്‍നായര്‍ തുടങ്ങിയവരാണ് മറ്റ് എതിര്‍കക്ഷികള്‍.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2013 ജൂലൈ 11 മുതല്‍ ഒമ്പത് മാസമാണ് സുനീഷ്കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. തന്നെ പിന്തുടര്‍ന്ന് വേട്ടയാടുകയായിരുന്നു എന്നാണ് ഡിവൈഎസ്പി സുനീഷ്കുമാറിന്റെ പരാതി. മാവേലിക്കര മുന്‍ എംഎല്‍എക്കുവേണ്ടിയായിരുന്നു തന്നെ വേട്ടയാടിയതെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു.

2010 ഏപ്രില്‍ അഞ്ച് മുതല്‍ 2011 ജൂലൈ 22 വരെ കായംകുളത്ത് ഡിവൈഎസ്പിയായിരുന്നപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ വിവിധ വകുപ്പുകളുടെ അന്വേഷണം നീതിയുക്തമായിരുന്നില്ല. സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിഭാഗം നാല് തവണ രഹസ്യാന്വേഷണം നടത്തിയെങ്കിലും ആരോപണം തെളിയിക്കാന്‍ സാധിച്ചിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍