UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡെങ്കി പനി: പ്രിയങ്ക ഗാന്ധി ആശുപത്രിയില്‍

ഈ മാസം 23-നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ഡെങ്കി പനി ബാധയെ തുടര്‍ന്ന് പ്രിയങ്കാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഈ മാസം 23-നാണ് കടുത്ത പനിബാധയെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഗംഗാ റാം ഹോസ്പിറ്റല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഡി.എസ് റാണ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചെസ്റ്റ് മെഡിസിനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും കോണ്‍ഗ്രസ് അധ്യക്ഷയും പ്രിയങ്കയുടെ മാതാവുമായ സോണിയാ ഗാന്ധിയുടെ ചീഫ് ഫിസിഷ്യനുമായ ഡോ. അരൂപ് ബസുവാണ് പ്രിയങ്കയുടെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നത്.

അവര്‍ സുഖം പ്രാപിച്ചു വരുന്നതായി ഡോ. റാണ വ്യക്തമാക്കി. സഹോദരനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വൈകിട്ടും ഭര്‍ത്താവ് റോബര്‍ട്ട് വധേര വെള്ളിയാഴ്ചയും പ്രിയങ്കയെ സന്ദര്‍ശിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസ് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പ്രിയങ്കയെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലും പാര്‍ട്ടി പിന്നീട് ഇത് നിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കണമെന്ന് ഒരു വിഭാഗം ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത് അനിശ്ചിതമായി നീണ്ടു പോവുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍