UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് ബിജെപി സംഘം

തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം എന്‍.ഐ.എയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രതിനിധി സംഘം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം നല്‍കി. കേരളത്തില്‍ നിഷ്‌കളങ്കരായ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം കൊല്ലുകയാണെന്നും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഇത് ചെയ്യുന്നില്ലെന്നും അവര്‍ ആരോപിച്ചു.

ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നിവേദനത്തിന്മേല്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാമെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പു പറഞ്ഞതായി ബി.ജെ.പി അറിയിച്ചു. കേരളത്തല്‍ നടക്കുന്ന വര്‍ഗീയ കൊലകളുമായി ബന്ധപ്പെട്ടുള്ള രേഖകളും ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിച്ചെന്നും കേരളത്തിലെ ക്രമസമാധാനനില തകരാറിലായെന്നും അദ്ദേഹം അറിയിച്ചതായും ബി.ജെ.പി പറഞ്ഞു. ഭൂപേന്ദ്ര യാദവ് എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, ശോഭ കരന്ത്‌ലജെ, നളിന്‍ കുമാര്‍ കാട്ടീല്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍