UPDATES

ശബരിമല LIVE: പന്തളം കൊട്ടാരം പ്രതിനിധികള്‍ സന്നിധാനത്ത്; തന്ത്രി രാജീവര് കണ്ഠരുമായി കൂടിക്കാഴ്ച

ശബരിമല സന്നിധാനത്തു നിന്ന് കൃഷ്ണ ഗോവിന്ദിന്റെ റിപ്പോര്‍ട്ട്

പന്തളം കൊട്ടാരം നിർവഹക സമിതി പ്രസിഡന്റ് ശശി വർമ്മ, സെക്രട്ടറി നാരായണ വർമ്മ എന്നിവര്‍ സന്നിധാനത്ത്. തന്ത്രി രാജീവര് കണ്ഠരുമായി കൂടിക്കാഴ്ച നടത്തുന്നു.


ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ക്ഷേത്രം അടച്ചിടാന്‍ പന്തളം കൊട്ടരാത്തിന് അധികാരമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വാദം പന്തളം കൊട്ടാരം തള്ളി. കവനന്റ് അനുസരിച്ച് ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് അവര്‍ വാദിക്കുന്നു. അതേസമയം ആന്ധ്ര സ്വദേശിയായ മറ്റൊരു സ്ത്രീയെ കൂടി പമ്പയില്‍ തടഞ്ഞുവച്ചു.

46കാരിയായ ബാലമ്മയെ പ്രതിഷേധക്കാര്‍ തടയുകയും അവരെ പൊലീസ് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അവരെ ആംബുലന്‍സിലാണ് കൊണ്ടുപോയത്.

ശബരിമല സന്നിധാനത്ത് ഒരു സ്ത്രീയെ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷം. വലിയ നടപ്പന്തലിന് സമീപത്ത് ചുവന്ന സാരിയുടുത്ത ഒരു യുവതിയെ കണ്ടെന്നാണ് വാര്‍ത്ത പരന്നത്. ഇതോടെ പ്രതിഷേധവുമായി സമരക്കാര്‍ ഇവിടേക്ക് നീങ്ങിയിരിക്കുകയാണ്.

അതേസമയം സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഇവരെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കനത്ത സുരക്ഷയാണ് പോലീസ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വാര്‍ത്ത പരന്നതോടെ ഭക്തര്‍ ശരണം വിളികളുമായി നടപ്പന്തലിന് സമീപം തടിച്ചുകൂടുകയായിരുന്നു.


ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ടാല്‍ കേന്ദ സര്‍ക്കാര്‍ ഇടപെടുമെന്നും ശ്രീധരന്‍ പിള്ള. കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടാന്‍ സംസ്ഥാനം പ്രമേയം പാസാക്കണം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ആന്ധ്ര സ്വദേശിനികള്‍ മടങ്ങി. ശബരിമലയിലേക്കെത്തിയ രണ്ട് ആന്ധ്ര സ്വദേശിനികളും മടങ്ങുന്നു. കേരളത്തില്‍ ക്ഷേത്ര ദര്‍ശനങ്ങള്‍ക്കെത്തിയ അവര്‍ക്ക് ശബരിമലയിലെ സാഹചര്യങ്ങള്‍ അറിയില്ലെന്ന് അറിയിച്ചതായി ഐ ജി ശ്രീജിത്ത്. സ്ത്രീകളുടെ കൂടെ ഉണ്ടായിരുന്നവന്‍ ദര്‍ശനത്തിന് സന്നിധാനത്തേക്ക് പോയി. ഇവര്‍ മടങ്ങിവരും വരെ ഇവര്‍ക്ക് സുരക്ഷ നല്‍കും. നിലയ്ക്കലിലേക്ക് മാറ്റി.


ആന്ധ്രയില്‍ നിന്നും എത്തിയ സ്ത്രീകളുടെ പ്രായം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പമ്പയില്‍ പ്രതിഷേധം. പമ്പയില്‍ കാനന പാത തുടങ്ങുന്നിടത്തായിരുന്നു പ്രതിഷേധം. ഇതോടെ കുടുംബത്തിനൊപ്പം എത്തിയ വാസന്തി ആദിശേഷിയെയും പോലീസ് ഗാര്‍ഡ് റൂമിലേക്ക് മാറ്റി. ഇരുവര്‍ക്കും 50 വയസില്‍ താഴെയാണ് പ്രായമെന്ന് പോലീസ്.


വിവാദങ്ങള്‍ക്കിടെ ശബരിമലയില്‍ ആദ്യ മൂന്നുദിവസത്തെ വരുമാനം കണക്കുകള്‍ പുറത്ത് വിട്ട് ദേവസ്വം ബോര്‍ഡ്. 17, 18, 19 തീയതികളില്‍ 1,12,66,634 രൂപയാണ് ലഭിച്ചതെന്നാണ് കണക്കുകള്‍. മുന്‍മാസത്തെ അപേക്ഷിച്ച് 31,009 രൂപ കൂടുതലാണ് ഇക്കുറി ലഭിച്ചതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. കന്നിമാസ പൂജയുടെ ആദ്യ മൂന്ന് ദിവസങ്ങളിലെ നടവരുമാനം 1,12,35,625 രൂപയായിരുന്നു. പ്രളയത്തിന് ശേഷമുള്ള കന്നിമാസ പൂജയ്ക്ക് തൊഴാനെത്തിയ ഭക്തരുടെ എണ്ണവും കുറവായിരുന്നു.


സുരക്ഷ തേടി ഇന്ന് ഒരുയുവതിയും സമീപിച്ചിട്ടില്ലെന്ന് പോലീസ്. ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. അതിനിടെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകള്‍ക്ക് മുന്നിലും നാമജപ പ്രതിഷേധം നടത്തുമെന്ന് ശബരിമല കര്‍മ സമിതി. രാവിലെ 11 മുതലാണ് പ്രതിഷേധം.


ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ശബരിമലയിലേക്ക്. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാറും സന്നിധാനത്തേക്ക് തിരിച്ചു. സുരക്ഷ തേടി ഇന്ന് ഒരുയുവതിയും സമീപിച്ചിട്ടില്ലെന്ന് പോലീസ്.


തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട നാളെ അടയ്ക്കാനിരിക്കെ സന്നിധാനത്തും പരിസരങ്ങളിലും ഇന്ന് കനത്ത തിരക്ക് അനുഭവപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഭക്തരാണ് ഇന്ന് കൂടുതല്‍ എത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ദസറ അവധികഴിഞ്ഞ് സുപ്രീം കോടതി തുറക്കുന്ന തിങ്കളാഴ്ചതന്നെ ശബരിമല വിഷയം കോടതിയെ അറിയിക്കാന്‍ തിരക്കിട്ട നീക്കവുമായി ദേവസ്വംബോര്‍ഡ് . യുവതികളെ പ്രവേശിപ്പിക്കുന്നതില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടും പ്രതിഷേധങ്ങളും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നാളെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം. അതേസമയം, പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സുപ്രീംകോടതിയില്‍ എടുക്കേണ്ട നിലപാട് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. ഇതിനൊപ്പം ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കും.

വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി കേസ് വാദിക്കുന്ന മനു അഭിഷേക് സിംഗ്വിയുടെ പ്രതിനിധി ശനിയാഴ്ച കൊച്ചിയിലെത്തിയിട്ടുണ്ട്. പ്രസിഡന്റ് എ. പദ്മകുമാറുമായി ഇക്കാര്യങ്ങള്‍ ആലോചിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബോര്‍ഡിന്റെ അഭിഭാഷകര്‍ സിംഗ്വി  യുമായി നേരിട്ടും നേരിട്ടും കൂടിയാലോചന നടത്തി. വിധി നടപ്പാക്കിയില്ലെന്ന് സമ്മതിക്കുന്നത് കോടതിയലക്ഷ്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബോര്‍ഡിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

അതിനിടെ, ശബരിമലയിൽ അഹിന്ദു പ്രവേശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരതീയ അയ്യപ്പ പ്രചാരസഭ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് സംഘടനയുടെ തീരുമാനം.

അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ എറണാകുളം സ്വദേശി രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വൃണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍. രാധാകൃഷ്ണമേനോന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് ബിജെപി നേതാവ് പരാതി നല്‍കിയത്.

വനിതാ മാധ്യമ പ്രവര്‍ത്തകരെ അവര്‍ ഭയപ്പെടുന്നതിന് കാരണങ്ങളുണ്ട്‌

ഒരു അഞ്ചാറ് കൊല്ലം കഴിയുമ്പോള്‍ ഇവിടെ ഒരു ബാറും അഞ്ചാറ് ഹോട്ടലുകളും കൂടി നമുക്ക് കാണാം; ഒരു സംഘപരിവാറുകാരൻ പറയുന്നത് കേള്‍ക്കുക

ഇന്ന് അയ്യപ്പ ദര്‍ശനം നടത്തിയ ആ 52-കാരിയുടെ കണ്ണില്‍ കണ്ടത്..

 

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍