UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല LIVE: പമ്പയിലെത്തിയ ആന്ധ്ര സ്വദേശികളായ നാല് സ്ത്രീകളെ തടഞ്ഞു

വിധി നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നല്‍കാന്‍ ഉദ്ദേശിക്കുന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്ന് അന്തിമതീരുമാനമുണ്ടാകും.

പമ്പയിലെത്തിയ ആന്ധ്ര സ്വദേശികളായ നാല് സ്ത്രീകളെ തടഞ്ഞു. ഇവര്‍ മലകയറിയെങ്കിലും പാതിവഴിക്കു പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങുകയായിരുന്നു. ഇവരില്‍ ഒരാള്‍ തല മറച്ചാണ് നീലിമല വരെയെത്തിയത്.


ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ട കോട്ടയം സ്വദേശി ബിന്ദു ടി. വാസുവിനെയും പ്രതിഷേധക്കാര്‍ വഴിയില്‍ തടഞ്ഞു. എരുമേലിയില്‍നിന്നു മുണ്ടക്കയത്തേക്കും അവിടെനിന്ന് പമ്പയിലേക്കു കൊണ്ടുപോകവെ വട്ടപ്പാറയില്‍ വച്ച് പിന്തുടര്‍ന്ന പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് തടയുകയായിരുന്നു. ഇതോടെ ബിന്ദുവിനെ പൊലീസ് തന്നെ തിരികെ മുണ്ടക്കയത്തേക്ക് കൊണ്ടുപോയി.


ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ വീട്ടിലേക്ക് മഹിള മോര്‍ച്ച മാര്‍ച്ച്


ഇരുമുടിക്കെട്ടില്ലാതെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്ക് സുരക്ഷ നല്‍കാനാകില്ലെന്ന് പോലീസ്. കോട്ടയം കറുകച്ചാല്‍ സ്വദേശിയും ദലിത് ആക്ടിവിസ്റ്റുമായ ബിന്ദു തങ്കം കല്യാണിയാണ് ശബരിമല ദര്‍ശനത്തിനെത്തിയത്. എരുമേലിയിലെത്തിയ ഇവര്‍ സന്നിധാനത്തെത്താന്‍ പോലീസ് സുരക്ഷ തേടിയിരുന്നു. ഇവരെ മുണ്ടക്കയം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ എരുമേലിയില്‍ ഭക്തരുടെ ശയനപ്രദക്ഷിണം പുരോഗമിക്കുകയാണ്.


തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട തിങ്കളാഴ്ച രാത്രി 10 മണിക്ക് അടയ്ക്കും. ഇന്ന് വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. അതേസമയം സന്ധ്യയ്ക്ക് മുമ്പ് സ്ത്രീകളെത്തിയാല്‍ സന്നിധാനത്തെത്തിയ്ക്കുമെന്ന് ഐജി ശ്രീജിത്ത് പ്രതികരിച്ചു.


പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരോട് മടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്


ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.


പൂജ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കുമ്പോള്‍ ശബരിമല വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇതുവരെ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ടത് ഇരുപതോളം ഹര്‍ജികള്‍. ശബരിമലയില്‍ അന്യമതക്കാര്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭയും കോടതിയെ സമീപിക്കും. എന്നാല്‍ പുനപരിശോധന ഹര്‍ജികള്‍ എന്ന് പരിഗണിക്കണം എന്നതില്‍ അടുത്തമാസം ആദ്യവാരത്തിലേ തീരുമാനത്തിന് സാധ്യതയുള്ളു.


തുലാമാസപൂജകള്‍ കഴിഞ്ഞ് ഇന്നു ശബരിമല നട അടയ്ക്കാനിരിക്കെ സന്നിധാനത്തും പരസരങ്ങളിലും സുരക്ഷ ശക്തമാക്കി പോലീസ്. സുപ്രീം കോടതി വിധിയനുസരിച്ച് സ്ത്രീകള്‍ ഇന്ന് പ്രവേശിക്കാനാനെത്തിയാല്‍ പ്രതിഷേങ്ങള്‍ കനക്കുമെന്ന സാഹചര്യം മുന്നില്‍ കണ്ടാണ് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 300 ഓളം അധിക പോലീസുകാര്‍ കൂടി ഇന്നലെ വൈകീട്ടോടെ സന്നിധാനത്ത് എത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഐജി  എസ് ശ്രീജിത്തും സന്നിധാനത്ത് എത്തിയിരുന്നു. തന്ത്രിയെയും മേല്‍ശാന്തിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിലിരുന്നുന്നു തന്ത്രിയുമായുള്ള ചര്‍ച്ചകള്‍. യുവതികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ വിവിധ ഹൈന്ദവസംഘടനകളുടെ പ്രവര്‍ത്തകരും സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതിനിടെ, ശബരിമല വിധി നടപ്പാക്കുന്നതില്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നല്‍കാന്‍ ഉദ്ദേശിക്കുന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്ന് അന്തിമതീരുമാനമുണ്ടാകും. ഇന്നു തന്നെയോ ചൊവ്വാഴ്ചയോ റിപ്പോര്‍ട്ട് കോടതികളില്‍ സമര്‍പ്പിക്കാനാണ് നീക്കം. ശബരിമലയിലെ പ്രതിസന്ധി വ്യക്തമാക്കി സമര്‍പ്പിക്കാനുദ്ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിന്റെയും എതിര്‍പ്പും ചൂണ്ടിക്കാട്ടും.

സുപ്രീം കോടതിയില്‍ സ്ഥിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിയലക്ഷ്യമാകുമെന്നതിനാല്‍ തിരിച്ചടിയാകുമെന്ന സംശയം ബോര്‍ഡില്‍ നിലനില്‍ക്കുന്നുണ്ട്. വിധി നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നു ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ ബോര്‍ഡിനു പറയാന്‍ കഴിയില്ല. സ്ഥിതി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കിലും വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്‍കിയ 25 പുനപരിശോധനാ ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡിനു നിലപാടു വിശദീകരിക്കാന്‍ അവസരം ലഭിക്കുമെന്നതിനാല്‍ ഇത് ഉപയോഗപ്പെടുത്താനും നീക്കമുണ്ട്.

അതേസമയം, നിലവില്‍ തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ നിലപാട് തേടും. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച ചെയ്ത് ബോര്‍ഡ് ഒരു റിപ്പോര്‍ട്ടില്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തേക്കുമെന്നും വിവരമുണ്ട്. ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ചര്‍ച്ച നടത്തിയിരുന്നു. ഇതുപ്രകാരമാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നേടാന്‍ തീരുമാനിച്ചെതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരുമാസത്തിനപ്പുറം മണ്ഡലകാല തീര്‍ഥാടനം തുടങ്ങുന്നതിന് മുമ്പുതന്നെ ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ അവസാനിപ്പിക്കാനുമെന്നും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടവര്‍ പ്രതീക്ഷ പുലര്‍ത്തുന്നു.

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? സംഘപരിവാര്‍ സംഘടനകള്‍ക്കുള്ള പങ്കെന്ത്? അന്വേഷണം

ശബരിമല: ‘ദൈവത്തിന്റെ സ്വന്തം നാട്’ പശു സംസ്ഥാനങ്ങളിൽ ഒന്നായി മാറുന്നോ?

 

രഹ്ന ഫാത്തിമയുടെ ശബരിമല ദര്‍ശനം; നിയമങ്ങള്‍ ലംഘിക്കാന്‍ കൂട്ടുനില്‍ക്കില്ല: ബിഎസ്എല്‍എല്‍

ദിലീപിന് ശബരിമലയില്‍ കയറാമെങ്കില്‍ എസ്.പി മഞ്ജുവിന് മാത്രമല്ല ഏത് സ്ത്രീക്കുമാകാം

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍