UPDATES

ന്യൂസ് അപ്ഡേറ്റ്സ്

10,000 പേര്‍ക്കെതിരെ ഒറ്റ എഫ് ഐ ആര്‍; ഇതാണ് മമത രാജ്

നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പരമ്പരാഗത ശത്രുക്കളായ സി പി എമ്മും ബി ജെ പിയും കൈകോര്‍ത്തപ്പോള്‍ സമര്‍പ്പിക്കപ്പെട്ടത് 136 പത്രികകള്‍

പശ്ചിമബംഗാളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 10000 പേര്‍ ഉള്‍പ്പെടുന്ന ‘അജ്ഞാതര്‍’ക്കെതിരെ ഒറ്റ എഫ് ഐ ആര്‍. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവുമധികം നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ട ബിര്‍ബൂമിലെ മുഹമ്മദ് ബസാറിലുണ്ടായ സംഘര്‍ത്തിലാണ് നടപടി.

നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പരമ്പരാഗത ശത്രുക്കളായ സി പി എമ്മും ബി ജെ പിയും കൈകോര്‍ത്തപ്പോള്‍ സമര്‍പ്പിക്കപ്പെട്ടത് 136 പത്രികകള്‍.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയുടെ ഇടപെടലാണ് സംഘര്‍ഷങ്ങളുടെ പേരില്‍ തങ്ങളുടെ പ്രവര്‍ത്തരെ പ്രതികളാക്കുന്ന അസാധാരണമായ എഫ് ഐആറിന് പിന്നിലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. സംഭവത്തില്‍ തൃണമുല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും ബിജെപിയും സിപിഎമ്മും പറഞ്ഞു.

അതേസമയം ഝാര്‍ഖണ്ഡില്‍ നിന്നെത്തിയ വലിയ ജനക്കൂട്ടമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലിസിന്‍റെ വാദം. എന്നാല്‍ എഫൈ ആറില്‍ പേര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 56 പേരില്‍ ഝാര്‍ഖണ്ഡ് നിവാസികളില്ലെന്നും പോലിസ് പ്രതികരിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് 28 പേരെ നിലവില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരെ തിരിച്ചറിയുന്നതിനായി വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് എഡിജിപി അനൂജ് ശര്‍മ പറഞ്ഞു.

മുഹമ്മദ് ബസാറില്‍ സംഘടിച്ചത് 4000ത്തോളം പേര്‍ മാത്രമാണെന്ന് സിപിഎം ബിര്‍ബൂം ജില്ലാ സെക്രട്ടറി മനസാ ഹന്‍സ്ഡ പ്രതികരിച്ചു. തങ്ങളുടെ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും പോലിസും ചേര്‍ന്ന ഗൂഡാലോചന നടത്തുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

ഇത്രയധികം ആളുകളെ ഉള്‍പ്പെടുത്തിയ ഒരു എഫ് ഐ ആര്‍ ആദ്യമായാണ് കാണുന്നതെന്ന് മേഖലയിലെ അഭിഭാഷകനായ സോമ്‌നാഥ് ബാനര്‍ജി പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍