UPDATES

സോഷ്യൽ വയർ

‘എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?’; ഭീകരർക്കെതിരെയുള്ള തിരിച്ചടിയിൽ സുരേഷ് ഗോപി

പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണു റിപ്പോര്‍ട്ട്

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്‍ ഭീകരവാദികൾക്കെതിരെയുള്ള ഇന്ത്യയുടെ തിരിച്ചടിയിൽ സന്തോഷം പ്രകടിപ്പിച്ച് സുരേഷ് ഗോപി. പുല്‍വാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ പ്രതികാരമാണ് ഈ തിരിച്ചടിയെന്ന് സുരേഷ് ഗോപി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം

‘പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.’സുരേഷ് ഗോപി കുറിച്ചു.

പുൽവാമയിൽ 40 സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നൽകിയത് ശക്തമായ പ്രത്യാക്രമണം എന്ന് റിപ്പോർട്ട്. പാക്ക് ആധിനിവേശ കാശ്മീരിന് പുറമെ പാക്കിസ്താനിൽ തന്നെ കടന്നുകയറിയാണ് വ്യോമസേന ആക്രമണം നടത്തിയതെന്നാണ് വിവരം. പാക്ക് അധിനിവേശ കശ്മീരിന് പുറത്ത് ബലാക്കോട്ടിലെ ജയ്ഷെ മൂഹമ്മദ് കേന്ദ്രങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയത്. ഇക്കാര്യം പാക്ക് സൈന്യവും സ്ഥിരീകരിക്കുന്നുണ്ട്. വ്യോമാതിർത്തി കടന്നെത്തിയ ഇന്ത്യൻ വിമാനങ്ങളുയെ അവശിഷ്ടങ്ങൾ ബലാക്കോട്ടിൽ വീണെന്നായിരുന്നു പാക്ക് അധികൃതരുടെ ആദ്യ പ്രതികരണം.

പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നാണു റിപ്പോര്‍ട്ട്.  മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളിൽ വര്‍ഷിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍