UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബൈക്ക് വാങ്ങാന്‍ പണം നല്‍കിയില്ല; പിതാവിന്റെ കയ്യും കാലും മകന്‍ തല്ലിയൊടിച്ചു

ബൈക്ക് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിന്റെ കയ്യും കാലും മകന്‍ തല്ലിയൊടിച്ചു. കോതമംഗലം നേര്യമംഗലത്താണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മണിയന്‍പാറ ജോളിയുടെ മകന്‍ അഭിജിത്തിനെ (19) പോലീസ് അറസ്റ്റ് ചെയ്തു.

തലയ്ക്ക് പരുക്കേല്‍ക്കുകയും കാലും കയ്യും ഒടിയുകയും ചെയ്ത ജോളിയെ (56) എറണാകുളം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മൂത്ത മകളുടെ വിവാഹത്തിന് വേണ്ടി പുരയിടത്തിലെ പ്ലാവ് മുറിച്ചുവിറ്റുകിട്ടിയ 50000 രൂപ ആവശ്യപ്പെട്ടുകൊണ്ടാണ് അഭിജിത്ത് ജോളിയുമായി വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് അത് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു.

ലഹരിക്ക് അടിമയായ അഭിജിത്ത് മുന്‍പും ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുണ്ട് എന്നു പോലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍