UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീര്‍ ഭാര്‍ഗവ മുഖ്യ വിവരാവകാശ കമ്മീഷണര്‍

ആര്‍ടിഐ ആക്ട് അനുസരിച്ച് ബ്യൂറോക്രാറ്റുകള്‍ അല്ലാത്തവരേയും കമ്മീഷണന്‍ അംഗങ്ങളായി ഉള്‍പ്പെടുത്തണമെന്ന ശ്രീധര്‍ ആചാര്യുലുവിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു.

സുധീര്‍ ഭാര്‍ഗവയെ മുഖ്യ വിവരാവകാശ കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായി മറ്റ് നാല് പേരേയും നിയമിച്ചു. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറടക്കം 11 പേര്‍ വേണ്ടിടത്ത് മൂന്ന് പേര്‍ മാത്രമാണ് ഇതുവരെയുണ്ടായിരുന്നത്. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ യാഷ്‌വര്‍ദ്ധന്‍ കുമാര്‍ സിന്‍ഹ മുന്‍ ഐആര്‍എസ് (ഇന്ത്യന്‍ റെവന്യു സര്‍വീസ്) ഉദ്യോഗസ്ഥന്‍ വനജ എന്‍ സര്‍ന, മുന്‍ ഐഎഎസ് നീരജ് കുമാര്‍ ഗുപ്ത, മുന്‍ നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര എന്നിവരുടെ നിയമനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. എല്ലാവരും ഈ വര്‍ഷം വിരമിച്ചവരാണ്.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍കെ മാഥുര്‍, ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായ യശോവര്‍ദ്ധന്‍ ആസാദ്, ശ്രീധര്‍ ആചാര്യുലു, അമിതാവ ഭട്ടാചാര്യ എന്നിവര്‍ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനങ്ങള്‍. വിവരാവകാശ കമ്മീഷണര്‍ പദവികള്‍ ഒഴിഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മുഖ്യ വിവരാവകാശകമ്മീഷണറുടേയും വിവരാവകാശ കമ്മീഷണര്‍മാരുടേയും നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. സര്‍ച്ച് കമ്മിറ്റികളുടേയും അപേക്ഷരുടേയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശത്തിനനുസൃതമായി വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടില്ലെന്ന് ഹര്‍ജിക്കാരിലൊരാളായ കൊമ്മൊഡോര്‍ ലോകേഷ് ബത്ര ചൂണ്ടിക്കാട്ടി. സിഐസി പോസ്റ്റിലേയ്ക്ക് 65 അപേക്ഷകളും ഐസി പോസ്റ്റുകളിലേയ്ക്ക് 280 അപേക്ഷകളുമാണ് വന്നതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് അറിയിച്ചു. ബാക്കി ഐസി പോസ്റ്റുകളിലേയ്ക്കും ഉടന്‍ അപേക്ഷ ക്ഷണിക്കുമന്ന് അഡി.സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

ആര്‍ടിഐ ആക്ട് അനുസരിച്ച് ബ്യൂറോക്രാറ്റുകള്‍ അല്ലാത്തവരേയും കമ്മീഷണന്‍ അംഗങ്ങളായി ഉള്‍പ്പെടുത്തണമെന്ന ശ്രീധര്‍ ആചാര്യുലുവിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. നിയമം, സയന്‍സ്, ടെക്‌നോളജി, സോഷ്യല്‍ സര്‍വീസ്, ജേണലിസം തുടങ്ങി വിവിധ മേഖലകളിലെ പരിചയവും വൈദഗ്ധ്യവും പരിഗണിച്ച് വേണം നിയമനമെന്നാണ് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ ആചാര്യുലു ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍