UPDATES

ട്രെന്‍ഡിങ്ങ്

ഉദയ ന്യൂസ് അടച്ചു പൂട്ടുന്നു; ജോലി പോകുന്നത് 73 പേര്‍ക്ക്

ഒക്‌ടോബര്‍ 24-നായിരിക്കും ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക

മാരന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സണ്‍ ടി.വി നെറ്റ്‌വര്‍ക്കിന്റെ കന്നട വാര്‍ത്താ ചാനലായ ഉദയ ന്യുസ് അടച്ചു പൂട്ടുന്നു. ചാനല്‍ വന്‍ നഷ്ടത്തിലായതും വ്യൂവര്‍ഷിപ്പ് കുത്തനെ ഇടിഞ്ഞതുമാണ് അടച്ചു പൂട്ടുന്നതിന് കാരണമായി ചാനല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ ജോലി ചെയ്യുന്ന 73 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 19 വര്‍ഷമായി കന്നടയില്‍ നടത്തി വരുന്ന ചാനല്‍ യാതൊരു വിധത്തിലും ഇനി മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്ന് കര്‍ണാടക ലേബര്‍ വകുപ്പിന് നല്‍കിയ കത്തില്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചാനല്‍ നഷ്ടത്തിലാണെന്നും ഓരോ വര്‍ഷവും നിക്ഷേപം നടത്തിയിട്ടും ഫലമുണ്ടാകുന്നില്ലെന്നും കത്തില്‍ പറയുന്നു. ഇതിനു പുറമെ ചാനല്‍ പ്രേക്ഷകരുടെ എണ്ണത്തിലും വന്‍ ഇടിവുണ്ടായിട്ടുണ്ടെന്നും മത്സരാധിഷ്ഠിത കമ്പോളത്തില്‍ ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നും ചാനല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്‌ടോബര്‍ 24-നായിരിക്കും ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ഉദയ ന്യൂസിനു പുറമെ ഉദയ ടി.വി, ഉദയ മ്യൂസിക്, ഉദയ മൂവീസ്, ഉദയ കോമഡി തുടങ്ങിയ ചാനലുകളും സണ്‍ നെറ്റ്‌വര്‍ക്ക് കന്നടയില്‍ നടത്തുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍