UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാറില്‍ മൂന്നാം ക്ലാസുകാരിയുടെ മരണത്തില്‍ ദുരൂഹത; പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

വിദ്യാര്‍ഥിനി മരണത്തിന് തൊട്ടുമുമ്പ് പീഡനത്തിന് ഇരയായോ എന്നതു സ്ഥിരീകരിച്ചിട്ടില്ല.

മൂന്നാറില്‍ ഗുണ്ടുമല എസ്റ്റേറ്റ് ലയത്തിലെ എട്ടുവയസുകാരിയായ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹത. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനിയെ ഗുണ്ടുമല എസ്റ്റേറ്റ് അപ്പര്‍ ഡിവിഷനിലെ എസ്റ്റേറ്റ് ലയത്തിലെ വീട്ടില്‍ കട്ടിലില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിയതാണ് എന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാല്‍ പെണ്‍കുട്ടി പല തവണ ലൈംഗികമായി പീഡിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആ രീതിയിലും ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനി മരണത്തിന് തൊട്ടുമുമ്പ് പീഡനത്തിന് ഇരയായോ എന്നതു സ്ഥിരീകരിച്ചിട്ടില്ല. പീഡനം സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

പീഡിപ്പിച്ച വ്യക്തിയെ കണ്ടെത്തിയാല്‍ കുട്ടിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീങ്ങും എന്ന പ്രതീക്ഷയിലാണ് പോലീസ്. കുട്ടിയുടെ വീടിന് സമീപം പോലീസ് ബുധനാഴ്ച ക്യാമ്പ ഓഫീസ് തുറന്നു. 2 ദിവസത്തിനുള്ളില്‍ 50 പേരെ ചോദ്യം ചെയ്യുകയും പലരുടെയും ഫോണ്‍ വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയുമാണ്.

ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൂന്നാര്‍ ഡിവൈഎസ്പി എം രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 11 അംഗ പ്രത്യേക സംഘമാണ് അന്വേഷണ ചുമതല. ഉടുമ്പന്‍ചോല സിഐ അനില്‍ ജോര്‍ജ്, രാജാക്കാട് സിഐ എച്ച് എല്‍ ഹണി, മൂന്നാര്‍ എസ്‌ഐ കെ എന്‍ സന്തോഷ്, ഇടുക്കി സൈബര്‍ സെല്‍ എസ്‌ഐ ജോബി എന്നിവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണസംഘം.

Read: സുഭാഷ് ചന്ദ്രന്റേത് മോഹനന്‍ വൈദ്യരുടെ പ്രവൃത്തി; നോവലിന്റെ ആഖ്യാനത്തിന് ശാസ്ത്രത്തെ കൂട്ടുപിടിക്കരുതെന്ന് ഡോക്ടര്‍മാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍