UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗവര്‍ണ്ണറെ ഭീഷണിപ്പെടുത്തല്‍; ബിജെപിയുടെ ശ്രമം കേന്ദ്ര ഇടപെടല്‍ നടത്തിക്കാന്‍ എന്ന് കോടിയേരി

അഫ്‌സ്പ കണ്ണൂരില്‍ നടപ്പിലാക്കണമെന്ന ബിജെപി ആവശ്യം സാമാന്യബോധമുളള ആരും മുഖവിലയ്‌ക്കെടുക്കില്ല

ഗവര്‍ണ്ണറെ ഭീഷണിപ്പെടുത്തി അനുകൂല തീരുമാനം എടുപ്പിക്കാനുള്ള ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് കേന്ദ്ര ഇടപെടല്‍ നടത്തിക്കാനുള്ള ശ്രമമാണ്. പട്ടാളനിയമം നടപ്പിലാക്കാന്‍ കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നിട്ടില്ല എന്നും കോടിയേരി കൂട്ടി ചേര്‍ത്തു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള അഫ്‌സ്പ കണ്ണൂരില്‍ നടപ്പിലാക്കണമെന്ന ബിജെപി ആവശ്യം സാമാന്യബോധമുളള ആരും മുഖവിലയ്‌ക്കെടുക്കില്ല. ബിജെപിയുടെ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുകയും പ്രശ്നം അടിയന്തിരമായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഗവര്‍ണറുടെ നടപടിയെ ആരും കുറ്റപ്പെടുത്തില്ല. അതിനപ്പുറം നീങ്ങാന്‍ ഗവര്‍ണറെ ഭരണഘടന അനുവദിക്കുന്നുമില്ല.കോടിയേരി പറഞ്ഞു.

നേരത്തെ ബിജെപി നേതാവ് എംടി രമേശ് ഫേസ്ബുക്കിലൂടെയും ശോഭാ സുരേന്ദ്രന്‍ ഡെല്‍ഹി കേരള ഹൌസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ യോഗത്തിലും ഗവര്‍ണ്ണര്‍ പി സദാശിവത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഗവര്‍ണറുടെ ഇടനില ആവശ്യമില്ലെന്നായിരുന്നു എംടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണ്ണര്‍ ഇറങ്ങിപ്പോകണം എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആവശ്യം.

രാമന്തളിയിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം നടന്നതിന് പിന്നാലെ സംസ്ഥാനത്ത് അഫ്സ്പ നടപ്പിലാക്കണം എന്ന ആവശ്യം ആദ്യം ഉന്നയിച്ചത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാശേഖരന്‍ ആയിരുന്നു. തുടര്‍ന്ന് ഓ രാജഗോപാല്‍ എം എല്‍ എ ഇതേ ആവശ്യം ഉന്നയിച്ച് ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്കുകയും ചെയ്തു.

കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് നിവേദനം മുഖ്യമന്ത്രിക്ക് ഉടന്‍ തന്നെ ഗവര്‍ണര്‍ കൈമാറുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍