UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരിശോധിച്ച 18 സാംപിളുകളില്‍ 12ലും നിപ സ്ഥിരീകരിച്ചു; മരണം 10

ഇന്നു മരിച്ച രണ്ടു പേര്‍ക്കും, ഇന്നലെ മരിച്ച നഴ്‌സ് ലിനിക്കും വൈറസ് ബാധ ഉണ്ടായിരുന്നതായി മന്ത്രി

നിപ വൈറസ് ബാധ സംശയിച്ച് പൂനെ വൈറോളജി ലാബില്‍ പരിശോധിച്ച 18 സാംപിളുകളില്‍ 12ലും വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതില്‍ പത്തുപേരും മരിച്ചതായും മന്ത്രി അറിയിച്ചു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഇന്നു മരിച്ച രണ്ടു പേര്‍ക്കും, ഇന്നലെ മരിച്ച നഴ്‌സ് ലിനിക്കും വൈറസ് ബാധ ഉണ്ടായിരുന്നതായി മന്ത്രി അറിയിച്ചു.  ചികില്‍സയില്‍ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അരോഗ്യമന്ത്രി. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന 11 പേരില്‍ ആറുപേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 60 പേരുടെ രക്ത സാംപിളുകള്‍ കേന്ദ്ര ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിലവില്‍ കേരളത്തിലുള്ള സാഹചര്യങ്ങള്‍ നേരിടാന്‍ പുറത്തുനിന്നുള്ള ഡോക്ടര്‍മാരുടെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വൈറസ് ബാധ കണ്ടെത്തിയ മലപ്പുറം സ്വദേശികള്‍ക്ക് സഹരോഗികളില്‍ നിന്നാണ് അസുഖം പടരാന്‍ ഇടയാക്കിയതെന്നാണ് നിഗമനമെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം വൈറസ് ബാധ മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. ഇവ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കും. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി അറിയിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍