UPDATES

ട്രെന്‍ഡിങ്ങ്

പീഡനശ്രമം; ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും 21 കാരി പുറത്തേക്കു ചാടി

രണ്ടുപേര്‍ പെണ്‍കുട്ടിയെ ആക്രമിക്കാനും മൂന്നാമന്‍ അത് മൊബൈലില്‍ പകര്‍ത്താനും ശ്രമിച്ചു

ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ വച്ച് ലൈംഗീക ആക്രമണത്തില്‍ നിന്നും രക്ഷപെടാനായി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടിയ 21-കാരിയായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. ചെന്നെയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി രണ്ട് സുഹൃത്തുക്കളോടൊപ്പം സ്വന്തം നാടായ വിജവാഡയിലേക്ക് പോകുന്നതിനിടയില്‍ വ്യാഴാഴ്ച വൈകിട്ടാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കേരളത്തെ നടുക്കിയ സൗമ്യയുടെ ദുരന്തത്തിന് സമാനമായ സംഭവമാണ് ആന്ധ്രയില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ട്രെയിനില്‍ വച്ച് മൂന്ന് പുരുഷന്മാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടി ചെന്നൈയില്‍ നിന്നും വിജയവാഡയിലേക്ക് പോകുന്നതിനായി എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മില്യനം എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് റയില്‍വേ പോലീസ് ഡപ്യൂട്ടി സൂപ്രണ്ട് എം സട്ടി ബാബു പറഞ്ഞു. വെള്ളിയാഴ്ച നടക്കാനിരുന്ന വിവാഹനിശ്ചത്തിനായിരുന്നു പെണ്‍കുട്ടി നാട്ടിലേക്ക് പോയത്. റിസര്‍വേഷന്‍ ഇല്ലാതെ എസ് ഒന്ന് കോച്ചില്‍ കയറിയ പെണ്‍കുട്ടികള്‍ ടിടിആറിനോട് ടിക്കറ്റ് ശരിക്കാന്‍ അപേക്ഷിച്ചു. അതേ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്നു മൂന്ന് പുരുഷന്മാര്‍ പെണ്‍കുട്ടികളോട് മോശമായി സംസാരിക്കുകയും അസഭ്യകരമായ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തു.

ഇവരില്‍ രണ്ട് പേര്‍ ചേര്‍ന്ന് ഈ പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിക്കാന്‍ ആരംഭിച്ചു. മൂന്നാമന്‍ സംഭവങ്ങള്‍ തന്റെ മൊബൈലില്‍ റിക്കോഡ് ചെയ്യാനും തുടങ്ങി. പേടിച്ചരണ്ട പെണ്‍കുട്ടികള്‍ കമ്പാര്‍ട്ടുമെന്റിലുള്ള മറ്റ് യാത്രക്കാരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്ന് പോലീസ് പറയുന്നു. രക്ഷതേടി വാതിലനുടുത്തേക്ക് നീങ്ങിയ പെണ്‍കുട്ടി, പ്രകാശം ജില്ലയിലെ ശിങ്കാര്യകൊണ്ട് റയില്‍വേ സ്റ്റേഷന് സമീപം വച്ച് ട്രെയിനില്‍ നിന്നും ചാടുകയായിരുന്നു. ട്രെയിനിന്റെ വേഗത കുറവായിരുന്നതിനാല്‍ പെണ്‍കുട്ടിക്കേറ്റ പരിക്ക് ഗുരുതരമായില്ല.

റയില്‍വേ പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ഓങ്കോളിലെ രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. കൂട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ട്രെയിന്‍ വിജവാഡയില്‍ എത്തിയപ്പോള്‍ ബിഹാറില്‍ നിന്നുള്ള കുര്‍ബാന്‍, ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ ഹരീഷ് യാദവ്, സുധാകര്‍ എന്നിവരെ റയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍