UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടയത്തിന് പിന്നാലെ കാസര്‍ഗോഡും യുഡിഎഫിന് നഷ്ടമാകുമോ?

കോട്ടയത്തിന് പിന്നാലെ ഒരു ജില്ലാ പഞ്ചായത്ത് ഭരണം കൂടി യുഡിഎഫ് കയ്യില്‍ നിന്ന് നഷ്ടപ്പെടുമെന്ന് സൂചന. കോണ്‍ഗ്രസംഗം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷമുള്ള കസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. വേര്‍ക്കാടി മണ്ഡലത്തില്‍ നിന്ന് വിജയിച്ച അലി ഹര്‍ഷാദ് ആണ് കാസര്‍ഗോഡ് ഡിസിസിക്ക് രാജി നല്‍കിയത്.

ഹര്‍ഷാദിനെതിരെ മത്സരിച്ച മുന്‍ മഞ്ചേശ്വരം ബ്ളോക്ക് പ്രസിഡന്‍റ് ബിഎംകെ മുഹമ്മദിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. തീരുമാനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്നാണ് ഹര്‍ഷാദിന്റെ ഭീഷണി.

17 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് 8 അംഗങ്ങളാണ് ഉള്ളത്. ഇടതുമുന്നണിക്ക് ഏഴും ബിജെപിക്ക് രണ്ടുമാണ് കക്ഷിനില.

ഹര്‍ഷാദിനെ കൂടാതേ 20 ഓളം ഡിസിസി അംഗങ്ങള്‍ രാജി നല്കിയതോടെ കാസര്‍ഗോഡ് കോണ്‍ഗ്രസില്‍ കനത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

2016 ജൂലൈയില്‍ നടന്ന ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചു കൊണ്ടാണ് യുഡിഎഫ് ജില്ല പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍