UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമേഠി വച്ച് നോക്കുമ്പോൾ പൊന്നാനിയിലേത് ചെറിയ പരാജയം: പിവി അൻവർ

2014നെ അപേക്ഷിച്ച് കനത്ത തോൽവിയാണ് പൊന്നാനിയിൽ ഇത്തവണ ഇടത് പക്ഷം നേരിട്ടത്.

പൊന്നായിലെ പരാജയത്തിൽ വിഷമമില്ലെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി വി അന്‍വർ. വോട്ടിനായി നട്ടെല്ല് പണം വച്ച് താൻ‌ വർഗ്ഗീയ ശക്തികളുടെ പിന്നാലെ പോയിട്ടില്ല. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ട പരാജയം വച്ച് നോക്കുമ്പോള്‍ തനിക്ക് നേരിട്ടത് ചെറിയ പരാജയമാണെന്നും പിവി അൻവർ പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നിലമ്പൂർ എംഎൽഎ കൂടിയായ പി വി അൻവറിന്റ പ്രതികരണം.

2014നെ അപേക്ഷിച്ച് കനത്ത തോൽവിയാണ് പൊന്നാനിയിൽ ഇത്തവണ ഇടത് പക്ഷം നേരിട്ടത്. ഒരു ലക്ഷത്തി തൊണ്ണൂറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗിന്റെ ഇടി മുഹമ്മദ് ബഷീര്‍ വിജയിച്ചത്. സംസ്ഥാന വ്യാപകമായുണ്ടായ യുഡിഎഫ് തരംഗത്തിനൊപ്പം അഴിമതി, സ്വജനപക്ഷപാതം, പാരിസ്ഥിക വിഷയങ്ങള്‍, നിയമ നടപടികള്‍, ഭൂമി കയ്യേറ്റം എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ ആരോപണ വിധേയനായ പി വി അൻവറിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത് ഇ ടി മുഹമ്മദ് ബഷീറിന്റെ വലിയ വിജയത്തിന് പ്രധാന കാരണമായി.

കഴിഞ്ഞ തവണത്തെ 75000ൽ നിന്ന് 35000 വോട്ടുകള്‍ വര്‍ദ്ധിപ്പിച്ച് ബിജെപി നില മെച്ചപ്പെടുത്തി. എന്നാൽ എസ്ഡിപിഐക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 9000 വോട്ടുകളുടെ കുറവുണ്ടായി.

 

ഒരു ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍