UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും കാശ്മീരും പാകിസ്ഥാന്‍ കൊണ്ടുപോയേനെയെന്ന് യോഗി ആദിത്യനാഥ്

ഗംഗയും യമുനയും രാജ്യത്തിന്റെ സ്വത്വമാണെന്നും അവ നശിച്ചാല്‍ രാജ്യത്തിന്റെ സംസ്‌കാരം നശിക്കുമെന്നും യോഗി

ആര്‍എസിഎസിനെ നിയമസഭയില്‍ പരസ്യമായി പ്രകീര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ പശ്ചിമ ബംഗാളും പഞ്ചാബും കാശ്മീരും ഇതിനകം പാകിസ്ഥാന്റെ കൈകളിലാകുമായിരുന്നു എന്നാണ് യുപി മുഖ്യമന്ത്രിയുടെ വാദം. ആര്‍എസ്എസ് ഇല്ലായിരുന്നെങ്കില്‍ ജനം വന്ദേമാതരം മറന്നുപോകുമായിരുന്നുവെന്നും യോഗി പറയുന്നു.

സര്‍ക്കാരില്‍ നിന്നും സഹായമൊന്നും സ്വീകരിക്കാത്ത സന്നദ്ധ സംഘടനയാണ് ആര്‍എസ്എസ് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ബന്ധമില്ലാത്ത സംഘടനയായ ആര്‍എസ്എസിനെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്ന് പശു, ഗംഗ വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ അംഗങ്ങള്‍ക്കുള്ള മറുപടിയായി യോഗി പറഞ്ഞു. ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് നേരത്തെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

ഗംഗയും യമുനയും രാജ്യത്തിന്റെ സ്വത്വമാണെന്നും അവ നശിച്ചാല്‍ രാജ്യത്തിന്റെ സംസ്‌കാരം നശിക്കുമെന്നും യോഗി പറഞ്ഞു. ഗംഗയും പശുവുമാണ് നമ്മുടെ അമ്മമാര്‍. രാഷ്ട്രീയത്തെ ക്രിമനല്‍വത്ക്കരിക്കാനം കുറ്റകൃത്യങ്ങളെ രാഷ്ട്രീയവത്ക്കരിക്കാനും ഭരണതലത്തില്‍ ജാതീയത വളര്‍ത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഏതെങ്കിലും പ്രത്യേക ജാതിക്കോ മതത്തിനോ വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും എല്ലാവരുടെയും സര്‍ക്കാരാണ് തന്റേതെന്നും യോഗി ആവര്‍ത്തിച്ചു. സംസ്ഥാനത്ത് വര്‍ഷങ്ങളായി ഭരണത്തിലിരുന്നവരാണ് രണ്ട് മാസം പ്രായമായ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് അനഃധികൃത അറവുശാലകള്‍ അടച്ച് പൂട്ടിയതെന്നും യോഗി അവകാശപ്പെട്ടു. സ്ത്രീകളുടെ ശാക്തീകരണം ഉറപ്പാക്കുന്നതിന് മുത്തലാഖ് നിരോധിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍