UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആപ്പിള്‍ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു; യുപി പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ആപ്പിള്‍ ഐ ഫോണ്‍ എക്‌സ് പ്ലസിന്റെ ലോഞ്ചിംഗിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു വിവേക് തിവാരി. വാഹനം നിര്‍ത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പൊലീസ് വെടി വച്ചത് എന്നാണ് വിശദീകരണം.

ആപ്പിള്‍ കമ്പനി ഉദ്യോഗസ്ഥന്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ആപ്പിള്‍ ഏരിയ സെയില്‍സ് മാനേജരായ വിവേക് തിവാരിയാണ് കൊല്ലപ്പെട്ടത്. പ്രശാന്ത് ചൗധരി എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ലക്‌നൗ പൊലീസ് അറിയിച്ചു. വാഹനം നിര്‍ത്താന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പൊലീസ് വെടി വച്ചത് എന്നാണ് വിശദീകരണം.

വെടി വച്ചതിനെ തുടര്‍ന്ന് ഭയന്ന വിവേക് തിവാരി, തന്റെ കാര്‍ അണ്ടര്‍ പാസിന്റെ പില്ലറിലേയ്ക്ക് ഇടിച്ചുകയറ്റുകയായിരുന്നു. തിവാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകും വഴി ഇയാള്‍ മരിച്ചു. ലക്‌നൗവിലെ ഗോമതി നഗറില്‍ രാത്രി 1.30 സമയത്താണ് സംഭവമുണ്ടായത്. ആപ്പിള്‍ ഐ ഫോണ്‍ എക്‌സ് പ്ലസിന്റെ ലോഞ്ചിംഗിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു വിവേക് തിവാരി. സന ഖാന്‍ എന്ന സഹപ്രവര്‍ത്തകയും വിവേകിനൊപ്പം കാറിലുണ്ടായിരുന്നു.

വെടിയേറ്റ പരിക്കാണോ അതോ വാഹനം ഇടിച്ച പരിക്കാണോ മരണകാരണമായത് എന്ന് വ്യക്തമാക്കാന്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നുണ്ട്. വെടിയേറ്റ പരിക്കാണോ അതോ വാഹനം ഇടിച്ച പരിക്കാണോ മരണകാരണമായത് എന്ന് വ്യക്തമാക്കാന്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നുണ്ട്. മറ്റൊരു പൊലീസുകാരനെ കൂടി അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചതായി പറയുന്നു. തുടര്‍ന്നാണ് സ്വയരക്ഷയ്ക്കായി വിവേകിനെ വെടി വച്ചത് എന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മദ്യപിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. വിവേകിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍