UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയല്‍കിളികൾക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാം: പി ജയരാജൻ

ബിജെപി വയല്‍ക്കിളികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അലൈന‍്‍മെന്റിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ കീഴാറ്റൂർ ബൈപ്പാസ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിച്ച ബിജെപി മാപ്പ് പറയണമെന്ന് സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യപ്പെട്ടു.  ബൈപ്പാസില്‍ അലൈന്‍മെന്റില്‍ മാറ്റമില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ബൈപ്പാസിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുമെന്ന ബിജെപിയുടെ വാഗ്ദാനമാണ് ഇതോടെ പൊളിഞ്ഞത്. ബിജെപി വയല്‍ക്കിളികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദേശീയപാത വികസനത്തിന് എതിരെ കീഴാറ്റൂരില്‍ നടന്ന വയല്‍ക്കിളി സമരത്തിന്റെ പ്രസക്തി നഷ്ടമായെന്നും പി.ജയരാജന്‍ പ്രതികരിച്ചു. കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് പോകുമെന്ന് പുതിയ വിജ്ഞാപനത്തോടെ വ്യക്തമായി. പുതിയ സാഹചര്യത്തിൽ സമരത്തിന് ഇനി മുന്നോട്ടുപോകാനാവില്ല. എന്നാൽ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയി സമരം ചെയ്തവര്‍ക്ക് തെറ്റ് തിരുത്തി തിരികെ വരാമെന്നും  അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ഇവരെ സിപിഎമ്മിലേക്ക് തിരികെവിളിച്ചതാണെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു. കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.

ഭൂവുടമകളുടെ ഹിയറിംഗിനുള്ള തിയതി പ്രഖ്യാപിച്ചാണ്  കേന്ദ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിട്ടുള്ളത്. ഭൂവുടമകള്‍ രേഖകളുമായി ഹാജരാകണമെന്നും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അതേസമയം, ബൈപ്പാസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി വയല്‍ക്കിളികള്‍ ഇന്ന് വൈകീട്ട് അടിയന്തര യോഗം വിളിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍