UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകളെ വിദേശപഠനത്തിന് അയക്കാന്‍ പണമില്ല; വ്യവസായി കുടുംബത്തെ കൊലപ്പെടുത്തി

മൂത്തമകള്‍ക്ക് ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയില്‍ അവസരം ലഭിച്ചതു സംബന്ധിച്ച നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകം.

കടബാധ്യത മൂലം മകളെ വിദേശത്ത് പഠനത്തിന് അയക്കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് വ്യവസായി ഭാര്യയെയും കുടുംബത്തെയും വെടിവച്ചു കൊന്നു. അഹമ്മദാബാദിലെ അപ് മാര്‍ക്കറ്റ് മേഖലയിലെ താമസക്കാരനും നിര്‍മാണ വ്യവസായിയുമായ ധര്‍മേഷ് ഷാ ആണ് കുടുംബത്തെ കൊലപ്പെടുത്തിയത്. ധര്‍മേഷ് ഷായുടെ ഭാര്യ അമീബെന്‍, മക്കളായ ഹെലി (24), കൗഷി (18) എന്നിവരാണ് മരിച്ചത്.

15 കോടിയുടെ കടബാധ്യതയുള്ള ഷാ ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ മൂത്തമകള്‍ക്ക് ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയില്‍ അവസരം ലഭിച്ചതു സംബന്ധിച്ച നടന്ന തര്‍ക്കത്തിനൊടുവിലായിരുന്നു കൊലപാതകം. 70 ലക്ഷത്തോളം വരുന്ന പഠനചിലവാണ് തര്‍ക്കത്തിന് വഴിവച്ചത്. തുടര്‍ന്ന് രാത്രി ഉറങ്ങിക്കിടന്ന ഭാര്യയെയും മക്കളെയും വെടിവച്ചു കൊല്ലുകയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സൈലന്‍സര്‍ ഘടിപ്പിച്ച തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തത്. തന്റെ കമ്പനി മാനേജറെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ച ഷാ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലിനുമുന്നില്‍ ഷാ കീഴടങ്ങുകയായിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍