UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്; എ.എസ്.എ-എസ്.എഫ്.ഐ സഖ്യമില്ല

എസ്.ഐ.ഓ പോലെയുള്ള സംഘടനകള്‍ ഉള്‍പ്പെട്ടതിനാല്‍ എ.എസ്.എയുമായി സഖ്യത്തിനില്ല എന്ന് എസ്.എഫ്.ഐ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരുന്നു

ജെ.എന്‍.യൂവിലേയും,ഹൈദരബാദിലേയും വിദ്യാര്‍ത്ഥി യൂണിയന്‍ ഇലക്ഷനു ശേഷം ഇന്ന് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയും ഈ വര്‍ഷത്തെ ഇലക്ഷനെ അഭിമുഖീകരിക്കുകയാണ്. ഇന്ന് ഉച്ചയോടെ വിവിധ സ്‌കൂളുകളികളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും. ശനിയാഴ്ചയാണ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ഇലക്ഷന്‍.

മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന എ.എസ്.എ-എസ്.എഫ്.ഐ സഖ്യം ഈ വര്‍ഷം ഇല്ലാ എന്നതാണ് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ഇലക്ഷനെ വ്യത്യസ്തമാക്കുന്നത്. എസ്.ഐ.ഓ പോലെയുള്ള സംഘടനകള്‍ ഉള്‍പ്പെട്ടതിനാല്‍ എ.എസ്.എയുമായി സഖ്യത്തിനില്ല എന്ന് എസ്.എഫ്.ഐ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരുന്നു. ഹൈദരബാദ് ഇലക്ഷനില്‍ ഉണ്ടായ എ.എസ്.എ-എസ്.എഫ്.ഐ തര്‍ക്കവും സഖ്യരൂപീകരണത്തെ ബാധിച്ചു എന്ന് വേണം കരുതാന്‍. എ.എസ്.എ സഖ്യചര്‍ച്ചയ്ക്ക് സമീപിച്ചെങ്കിലും, വര്‍ഗ്ഗീയ സംഘടനകളുടെ സാന്നിധ്യം ചൂണ്ടികാണിച്ച് ആവശ്യം നിഷേധിച്ചു എന്നാണ് എസ്.എഫ്.ഐ ഭാഷ്യം.


‘പരസ്യമായി തന്നെ എസ്.ഐ.ഓ (SIO- students wing of Jamaat-e-Islami) യുമയി സഖ്യം പ്രഖ്യാപ്പിക്കുകയും അവരുമായി ചേര്‍ന്ന് ക്യാമ്പസില്‍ പരിപാടികള്‍ നടത്തുകയും ചെയ്യുന്നതിനാല്‍ എ.എസ്.എ-യുമായി ഇത്തവണ യാതൊരു ഐക്യവും എസ്.എഫ്.ഐ പോണ്ടിച്ചേരി യൂണിറ്റിനില്ല. എ.എസ്.എ സഖ്യചര്‍ച്ചയ്ക്ക് വന്നെങ്കിലും, ഈ കാരണം കൊണ്ട് പറ്റില്ല എന്ന് എസ്.എഫ്.ഐ പോണ്ടിച്ചേരി യൂണിറ്റ് അറിയിച്ചു’ എന്നാണ് എസ്.എഫ്.ഐ-യുടെ വിശദീകരണം.

നിലവില്‍ എസ്.എഫ്.ഐ, എ.എസ്.എ-എസ്.ഐ.ഓ-എം.എസ്.എഫ് സഖ്യം, എ.ഐ.എസ്.എഫ്, എന്‍.എസ്.യു.ഐ, പ്രാദേശിക സംഘടനകള്‍ എന്നിവര്‍ ഇലക്ഷനില്‍ മത്സരിക്കുന്നുണ്ട്. ആരും ഇലക്ഷനു മുമ്പ് സഖ്യങ്ങള്‍ ഔദ്യോഗികമായി ഉണ്ടാക്കിയിട്ടില്ല. ഇന്നത്തെ സ്‌കൂള്‍ ഇലക്ഷന്‍ കഴിഞ്ഞ ശേഷമായിരിക്കും വിവിധ സംഘടനകളുടെ സഖ്യചര്‍ച്ചകള്‍. എ.എസ്.എയും എസ്.എഫ്.ഐയും പര്‍സ്പര സഖ്യമില്ല എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് മാറ്റത്തിന്റെ കൗണ്‍സില്‍ ആയിരിക്കും പോണ്ടിച്ചേരിയില്‍ വരാന്‍ പോവുന്നത്.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍