UPDATES

സോഷ്യൽ വയർ

ആമസോണ്‍ കാട്ടുതീ: ഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം, തല്ലിയും തലോടിയും സോഷ്യൽ മീഡിയ

ആമസോണ്‍ വനാന്തരങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാന്‍ തയ്യാറാവാത്ത ബ്രസിലീയന്‍ ഗവണ്‍മെന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയിക്ക് മുന്നിലാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം അരങ്ങേറിയത്.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ ഡിവൈഎഫ്‌ഐ ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി, സംസ്ഥാന സെക്രട്ടറി എഎ റഹീം എന്നിവരും പങ്കെടുത്തു. അതിനിടെ, ‌ആമസോണ്‍ വിഷയത്തിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ച സജീമാണ്. നിരവി പേരാണ് സംഘടനയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.

കാട്ടുതീ അണക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത കോർപറേറ്റുകളാൽ ഭരണം നടത്തുന്ന ബ്രസീലിയൻ ഭരണത്തിനെതിരെ പ്രധിഷേധിക്കാൻ രംഗത്തിറങ്ങിയ സംഘടയ്ക്ക് അഭിവാദ്യമർപ്പിക്കുയാണെന്നായിരുന്നു പ്രതികരണം. ഭൂമിയുടെ നിലനിൽപ്പിനും മനുഷ്യന്റെ നിലനിൽപ്പിനും പോരാടുന്ന ഇന്ത്യൻ വിപ്ലവ യുവജനപ്രസ്ഥാനത്തിന് അഭിവാദ്യങ്ങളും പോസ്റ്റിന് പിന്നാലെ നിറയുകയാണ്. ഭൂമിയുടെ ശ്വാസകോശം ആയിട്ടാണ് ആമസോൺ കാടുകളെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആയി ഒരു ഫുടബോൾ സ്റ്റേഡിയത്തിന്റെ വലിപ്പത്തിൽ ആണ് കാട്ടുതീ പടർന്നു കൊണ്ടിരിക്കുകയാണെന്നും കമന്റുകൾ ഓർമ്മിപ്പിക്കുന്നു.

എന്നാൽ, ഡിവൈഎഫ്ഐ പ്രതിഷേധത്തെ ട്രോളുന്നവരും നിരവധിയാണ്. അവധി ദിവസമാണ് ബ്രസീൽ എംബസിയ്ക്ക് മുന്നിൽ പോയി റിയാസ്‌ സമരം സംഘടിപ്പിച്ചതെന്നാണ് വിമർശനങ്ങളിൽ ഒന്ന്. ആമസോണിൽ പ്രതിഷേധിക്കുന്ന ഡിവൈഎഫ്ഐക്ക് പശ്ചിമ ഘട്ട വിഷയത്തിൽ നിലപാട് വേറെയാണെന്നും കമന്റുകൾ കുറ്റപ്പെടുത്തുന്നു.

 

മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

കോർപ്പറേറ്റ് ലാഭക്കൊതിയിൽ കത്തിയമരുന്ന ആമസോൺ…

ഭൂമിയുടെ ശ്വാസകോശമായി അറിയപ്പെടുന്ന ലാറ്റിനമേരിക്കയിലെ ആമസോൺ മഴക്കാടുകൾ കത്തിയമരുകയാണ്. ഭൂമിയിലെ മനുഷ്യർ ശ്വസിക്കുന്ന മൊത്തം ഓക്സിജന്റെ 20 ശതമാനവും അന്തരീക്ഷത്തിലേക്ക് വിടുന്നത് ഈ കാടുകളാണ്. മുപ്പത്തിനായിരത്തിലധികം വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ജീവ ജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ആമസോൺ. കാട്ടുതീ മനുഷ്യനിർമ്മിതമാണെന്നും, ആമസോൺ വനാന്തരങ്ങളിൽ ധാതു സമ്പത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ചില വൻകിട കോർപ്പറേറ്റുകൾ ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ലാറ്റിനമേരിക്കയിലെ നിരവധി പരിസ്ഥിതി പ്രവർത്തകർ സംശയമുയർത്തിയിട്ടുണ്ട്. ഈ വർഷം മാത്രം 74000 ത്തിലധികം തീപ്പിടുത്തങ്ങളാണ് ആമസോണിൽ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് 83 ശതമാനം കൂടുതലാണ്. പുതിയ ബ്രസീലിയൻ ഭരണാധികാരിയും കോർപ്പറേറ്റുകളുടെ കളി തോഴനുമായ ജയർ ബോൾസനാരോ ഈ പ്രകൃതി ദുരന്തത്തേ നിയന്ത്രിക്കുന്നതിൽ സ്വീകരിക്കുന്ന നിഷേധാത്മകമായ നിലപാട് സംശയങ്ങൾ ബലപ്പെടുത്തുകയാണ്. ബോളീവിയൻ അതിർത്തിക്കുള്ളിലെ വനപ്രദേശത്ത് പടരുന്ന തീ നിയന്ത്രിക്കുവാൻ അവിടുത്തെ ഇടതുപക്ഷ ഭരണാധികാരി കൂടിയായ ഇവാ മൊറലേസ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ ടാങ്കർ വിമാനത്തെ വാടകയ്ക്കെടുത്ത് നിയോഗിച്ചിരിക്കുന്നു എന്നത് ഏറെ ആശ്വസകരമാണ്. എന്നാൽ ആമസോൺ വനാന്തരങ്ങളുടെ സിംഹഭാഗവും ബ്രസീലിന്റെ അധീനതയിലാണ്.ബോൺസനാരോയുടെ ക്രിമിനൽ നിസംഗത, ലോക പരിസ്ഥിതിയെ തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിയ്ക്കുന്നത്.

 

ഒൺലി ടോപ് ക്ലാസ് , ട്രൂലി ഇന്റർനാഷണൽ

പ്രതിഷേധത്തെ ട്രോളി കോൺഗ്രസ് എംഎൽഎ വിടി ബൽറാമും രംഗത്തെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ ചീള് കേസുകൾ ഒന്നും എടുക്കില്ലെന്നാണ് എംഎൽഎയുടെ വിമര്‍ശം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം എന്നിവ താൽപര്യമില്ലെന്നും അദ്ദേഹം കുറിപ്പിൽ പരിഹസിക്കുന്നു.

സമരം ചെയ്യാൻ ആകെ 11 ആളുകളേ ഉള്ളൂ എന്നും ശനിയും ഞായറും എംബസി മുടക്കമാണെന്നും പറഞ്ഞ് ട്രോളുന്നതിനോട് തീരെ യോജിപ്പില്ല. ആമസോൺ കാടുകളിലെ തീപ്പിടുത്തം ഒരു ഗുരുതരമായ പാരിസ്ഥിതിക വിഷയം തന്നെയാണ്.

അല്ലെങ്കിലും എനിക്ക് ഡിഫിയേയാണിഷ്ടം. മറ്റുള്ള സംഘടനകളേപ്പോലെ കക്കാടംപൊയിലിലെ അനധികൃത തടയണ, എറണാകുളത്തെ ശാന്തിവനം, മേഴത്തൂരിലെ ടാർ മിക്സിങ്ങ് പ്ലാന്റിന്റെ കായൽ മലിനീകരണം പോലുള്ള ചീള് കേസുകൾ ഒന്നും എടുക്കില്ല.

ഒൺലി ടോപ് ക്ലാസ്
ട്രൂലി ഇന്റർനാഷണൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍