UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ വിദ്യാര്‍ഥിനികളിൽ ഭുരിഭാഗവും മാധ്യമ പ്രവര്‍ത്തനം താൽപര്യപെടുന്നെന്ന് പഠനം

5 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്കിടയിലായിരുന്നു പഠനം സംഘടിപ്പിച്ചത്.

ഇന്ത്യയിലെ വിദ്യാര്‍ഥിനികള്‍ 77 ശതമാനം പേരും മാധ്യമ പ്രവര്‍ത്തകരോ എഴുത്തുകാരോ ആവാന്‍ ആഗ്രഹിക്കുന്നവാരാണെന്ന് പഠനം. മാധ്യമ പ്രവര്‍ത്തനത്തിന് പുറമേ സൈക്കോളജിസ്റ്റ് എന്ന കരിയര്‍ സ്വപ്‌നം കാണുന്ന വിദ്യാര്‍ഥിനികളാണ് പട്ടികയില്‍ ഒന്നാമതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ നടത്തി പഠനത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനികളില്‍ 91.2 ശതമാനം പേരും സൈക്കോളജിസ്റ്റുകളാവാൻ ആഗ്രഹിക്കുന്നെന്ന കണക്ക് സൂചിപ്പിക്കുന്നത്. എന്നാല്‍ ആണ്‍കുട്ടികളില്‍ 83.4 ശതമാനം പേരും സോഫ്റ്റ്‌വെയര്‍ ഡെവലപ്പേഴ്‌സ് എന്ന കരിയറിനോടാണ് താല്‍പര്യമെന്നും കേംബ്രിഡ്ജ് അസസ്‌മെന്റ് ഇന്റര്‍ നാഷണല്‍ എജ്യൂക്കേഷന്‍ കണക്കുകള്‍ പറയുന്നു. 5 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്കിടയിലായിരുന്നു പഠനം സംഘടിപ്പിച്ചത്.

16.6 ശതമാനം പെണ്‍കുട്ടികള്‍ മാത്രം സോഫ്റ്റ് വെയര്‍ രംഗം കരിയരായി തിരഞ്ഞെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ 23 ശതമാനം വരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാത്രമേ എഞ്ചിനീയര്‍, ഡോക്ടര്‍ എന്നീ മേഖലകള്‍ താല്‍പര്യപ്പെടുന്നുള്ളു. ഇന്ത്യയിലെ 20,000ത്തോളം വരുന്ന കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇടയിലായിരുന്നു പഠനം.

എന്നാല്‍ മറ്റുരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ഇന്ത്യയിലെ കുട്ടികള്‍ പഠനത്തില്‍ കുടുതല്‍ താല്‍പര്യം കാണിക്കുന്നവും കുടുതല്‍ എക്ട്രാക്ലാസുകളിലും പങ്കെടുക്കുന്നു. ഇതിനു പുറമെ കായിക ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള കരിക്കുലത്തിന് പുറത്തുള്ള പരിപാടികള്‍ക്കും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇതിന് പുറമേ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുറമെ പ്രധാന വിഷയങ്ങളില്‍ ട്യൂഷന്‍ തിരഞ്ഞെടുക്കുന്നതിനൊപ്പം ഹോം വര്‍ക്കുകള്‍ക്കായി വളരെയധികം സമയം ചിലവിടുന്നവരാണെന്നും കണക്ക് പറയുന്നു. ഇതു പ്രകാകം 40 ശതമാനം വരുന്ന കുട്ടികളും ദിവസത്തില്‍ 2-4 മണിക്കൂര്‍ വരെ ഇതിനായി നീക്കിവയ്ക്കുന്നു. 37 ശതമാനം വരുന്ന വിദ്യാര്‍ത്ഥികള്‍ ആഴ്ചയിലും സമാനമായ സമയം ഹോം വര്‍ക്കിനായി മാറ്റിവയക്കുന്നെന്നും കേംബ്രിഡ്ജ് സര്‍മേ പറയുന്നു. ഇന്ത്യക്കുപുറമെ യുഎസ്, ചൈന, പാക്കിസ്താന്‍, മലേഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സ്‌പെയ്ന്‍, ഇന്തോനേഷ്യ, അര്‍ജന്റീന എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍