തൃശ്ശൂർ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ. നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് ഇവർ കോൺഗ്രസ് പ്രവര്‍ത്തകരാണെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അക്രമികൾ വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പരിക്കേറ്റവരിൽ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി ആരോപിക്കുന്നു.