UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമങ്ങളുടെ കേസ് ഏറ്റെടുത്ത അഭിഭാഷകരെ ബാര്‍ അസോസിയേഷനില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു

15 -ന് ചേരുന്ന ജനറല്‍ ബോഡി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും

മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കേസ് ഏറ്റെടുത്ത അഭിഭാഷകരെ ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുവാന്‍ ഭരണസമിതി തീരുമാനം. മാധ്യമങ്ങളുടെ വിവിധ കേസുകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് നടപടിക്കു നീക്കം. ഇതുസംബന്ധിച്ച്് ഇവര്‍ക്ക് ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. 15 -ന് ചേരുന്ന ജനറല്‍ ബോഡി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ബാര്‍ അസോസിയേഷന്‍ ഭരണസമിതി നോട്ടീസ് നല്‍കിയിരിക്കുന്ന അഭിഭാഷകര്‍ക്ക് മറുപടി നല്‍കാന്‍ മൂന്ന് ദിവസമാണ് സാവകാശം നല്‍കിയിരിക്കുന്നത്. നടപടി നേരിട്ട് അഭിഭാഷകര്‍- കീര്‍ത്തി ഉമ്മന്‍ രാജന്‍, പേട്ട ജെ. സനല്‍കുമാര്‍, ശാസ്തമംഗലം എസ്. അജിത്കുമാര്‍, ഷിഹാബുദ്ദീന്‍ കരിയത്ത്, ജി.എസ്. പ്രകാശ്, പ്രദീപ്കുമാര്‍, ശ്രീജ ശശിധരന്‍, എസ്. ജോഷി, എന്‍. ബിനു എന്നിവരാണ്. ഇവര്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് നടത്തുന്ന അഭിഭാഷകരാണ്.

അഭിഭാഷകരെ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുവാനുള്ള തീരുമാനത്തില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കോടതിയില്‍ മാധ്യമസ്ഥാപനത്തിന്റെ കേസ് എടുക്കുന്നതില്‍ അഭിഭാഷകര്‍ക്ക് വിലക്കില്ല. ഇവിടെമാത്രം വിലക്ക് ഏര്‍പ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നടപടിക്കെതിരെ നില്‍ക്കുന്ന അഭിഭാഷകരുടെ വാദം.

കേരളത്തിലെ വിവിധ കോടതി പരിസരങ്ങളില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നതിനെത്തുടര്‍ന്ന് കോടതി റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കോടതിയില്‍ തടഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് മാധ്യമങ്ങളും അഭിഭാഷകരും സ്വരചേര്‍ച്ചയില്ലാതായിട്ട് നാളുകളായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍