UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശമ്പളപരിഷ്‌കരണം: നഴ്സുമാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

കണ്ണൂര്‍ ജില്ലയിലെ അഞ്ച് ആശുപത്രികളിലാണ് നിലവില്‍ പണിമുടക്ക്

ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അനിശ്ചിതകാലപണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 16 മാസമായി ശമ്പളപരിഷ്‌കരണ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയിട്ട്. കമ്മിറ്റി നാലുമാസം മുമ്പുതന്നെ മുഴുവന്‍ ജില്ലകളിലേയും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. ശമ്പള പരിഷ്‌കരണത്തിന് ആശുപത്രി മാനേജ്‌മെന്റുകളും തയ്യാറല്ലാത്തസാഹചര്യത്തിലായിരുന്നു നഴ്‌സുമാര്‍ സമരത്തിലിറങ്ങിയത്. പ്രശ്‌നം പരിഹരിക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ അഞ്ച് ആശുപത്രികളിലാണ് നിലവില്‍ പണിമുടക്ക്. തളിപ്പറമ്പിലെ ലൂര്‍ദ് ആശുപത്രി, കണ്ണൂര്‍ കൊയിലി, സ്പെഷ്യാലിറ്റി, ധനലക്ഷ്മി, ആശിര്‍വാദ് എന്നിവിടങ്ങളിലാണ് സമരം നടക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ചുവെങ്കിലും എമര്‍ജന്‍സി ഐ.സി.യു.കളിലെ ജോലികളില് തടസ്സമുണ്ടാവില്ല.

കൂടാതെ അടിയന്തരഘട്ടത്തിന് നഴ്സുമാരുടെ സേവനം ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കോഴിക്കോട്, കാസര്‍കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് നഴ്സസ് അസോസിയേഷന്റെ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍