UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക സംവരണം; നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത്

മകര സംക്രാന്തി ദിനമായ ജനുവരി 14 മുതൽ ജനങ്ങൾക്ക് നിയമത്തിന്റെ പരിരക്ഷ ഉണ്ടാവുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പ് വ്യക്തമാക്കുന്നു.

രാജ്യത്തെ മൂന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ നിയമ ഭേദഗതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഗുജറാത്ത്. ലോക്സഭയും രാജ്യസഭയും പാസാക്കിയ നിയമത്തിന് രാഷ്ട്രപതി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതിന് പിറകെയാണ് ഗുജറാത്ത് സർക്കാറിന്റെ നടപടി. മകര സംക്രാന്തി ദിനമായ ജനുവരി 14 മുതൽ സംസ്ഥാനത്തെ ജനങ്ങൾക്ക് നിയമത്തിന്റെ പരിരക്ഷ ഉണ്ടാവുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പ് വ്യക്തമാക്കുന്നു.

ഇതോടെ സാമ്പത്തികമായി പിന്നോക്കം നിൽ‌ക്കുന്ന സംസ്ഥാനത്തെ സംവണേതര വിഭാദത്തിൽപെട്ടവർക്ക് സർക്കാർ ജോലി, വിദ്യാഭ്യാസ മേഖല എന്നിവിടങ്ങളിൽ‌ പ്രതേക പരിഗണന ലഭിക്കും. വിപ്ലവകരമായ നിയമ നിർമാണം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി മാറിയെന്നും പ്രസ്താവന പറയുന്നു.

സാമ്പത്തികം സംവരണം കേന്ദ്ര സർക്കാർ ദൃതിപിടിച്ച് നടപ്പാക്കിയെന്ന ആരോപണം നിലനിൽക്കെയാണ് ഗുജറാത്ത് സർക്കാറിന്റെ നടപടി. അതേസമയം, ഭരണഘടനയുടെ ആർട്ടിക്കിൾ 386 പ്രകാരം നടപ്പാക്കിയിട്ടുള്ള നിയമം സംസ്ഥാന നിയമസഭകൾ പരിഗണിക്കേണ്ട സാഹചര്യമില്ലെന്നുതും നിയമം വേഗത്തിൽ നടപ്പാക്കാൻ സാഹചര്യമൊരുക്കും.

പ്രളയത്തിലും ഓഖിയിലും സേനയുടെ ഹെലിക്കോപ്റ്ററില്‍ ഇവര്‍ ഉണ്ടായിരുന്നു; കോടതി ഉത്തരവിന് ശേഷം അഗസ്ത്യാര്‍കൂടം കയറുന്ന ആദ്യ വനിതയെ പരിചയപ്പെടാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍