UPDATES

അരുണാചല്‍ എംഎല്‍എ അടക്കം 11 പേരെ നാഗാ ഭീകരര്‍ വെടിവച്ച് കൊന്നു

നാഗ ഭീകര സംഘടനയായ എന്‍എസ്‌സിഎന്നിന്റെ (നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്) പ്രവര്‍ത്തകരാണ്‌ കൂട്ടക്കൊല നടത്തിയത്.

അരുണാചല്‍ പ്രദേശില്‍ എംഎല്‍എ അടക്കം 11 പേരെ നാഗ ഭീകരര്‍ വെടിവച്ച് കൊന്നു. ഖോന്‍സ വെസ്റ്റ് മണ്ഡലത്തിലെ എന്‍പിപി (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) എംഎല്‍എ തിരോംഗ് അബോ ആണ് കൊല്ലപ്പെട്ടത്. നാഗ ഭീകര സംഘടനയായ എന്‍എസ്‌സിഎന്നിന്റെ (നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്) പ്രവര്‍ത്തകരാണ്‌ കൂട്ടക്കൊല നടത്തിയത്.

ബോഗാപാനി എന്ന സ്ഥലത്ത് ഇന്ന് രാവിലെ 11.30യോടെയാണ് ആക്രമണമുണ്ടായത്. എംഎല്‍എയുടെ വാഹനവ്യൂഹത്തെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്,
ആഭ്യന്തര സഹമന്ത്രിയും അരുണാചല്‍പ്രദേശില്‍ നിന്നുള്ള എംപിയുമായ കിരണ്‍ റിജിജു, എന്‍പിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ അടക്കമുള്ളവര്‍ കൂട്ടക്കൊലയെ അപലപിച്ച് രംഗത്തെത്തി.

ഖോണ്‍സ വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് കൊല്ലപ്പെട്ട തിരോംഗ് അബോ. ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശിലെ 60 നിയമസഭ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍