UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹിയില്‍ 11 അംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കുട്ടികള്‍ അടക്കമുള്ള കുടുംബാഗങ്ങളെ ഒരംഗം കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിയില്‍ 11 അംഗ കുടുംബം വീടിനുള്ളില്‍ മരിച്ച നിലയില്‍. ഇന്നു രാവിലെയാണ് 7 സ്ത്രീകളും നാലു പുരുഷന്‍മാരുമടങ്ങുന്ന കുടുംബത്തെയാണ് ബുരാരി മേഖലയിലെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒമ്പതു പേര്‍ തൂങ്ങിമരിച്ച നിലയിലും ഒരു സ്ത്രീയെ കിടപ്പുമുറിയുടെ തറയയിലും, ഒരാളുടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിലുമാണ് കണ്ടെത്തിയത്. മരിച്ചവര്‍ 15 നും 50 ഇടയ്ക്ക് പ്രായമുള്ളവരാണ്. കണ്ണുകളും വായും തൂണികൊണ്ട് മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

മേഖലയില്‍ ഫര്‍ണീച്ചര്‍ സ്റ്റോര്‍ നടത്തുന്ന കുടുംബമാണ് ഇവരുടേത്. കുട്ടികള്‍ അടക്കമുള്ള കുടുംബാഗങ്ങളെ ഒരംഗം കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള തുടര്‍നടപടിക്ക് ശേഷം മാത്രമേ വ്യക്തമാവു എന്നും അധികൃതര്‍ പ്രതികരിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍