UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എവറസ്റ്റ് ശുചിത്വ മിഷന്‍ ;നീക്കിയത്‌11 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം

നേപ്പാള്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തിലാണ് ശുചിത്വ മിഷന്‍ നടന്നത്.

ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ മൗണ്ട് എവറസ്റ്റും മാലിന്യ മുക്തമല്ല. ഏകദേശം 11 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യമാണ് കുറച്ചാഴ്ചകള്‍ക്കു മുന്‍പു നടത്തിയ വൃത്തിയാക്കലിലൂടെ നീക്കാന്‍ സാധിച്ചത്.

നേപ്പാള്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തിലാണ് ശുചിത്വ മിഷന്‍ നടന്നത്. കുപ്പികള്‍, പ്ലാസ്റ്റിക് കവര്‍, ഒഴിഞ്ഞ ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയാണ് കൂടുതലായും കണ്ടെത്തിയത്. ഇതിലും കൂടുതല്‍ മാലിന്യം അവിടെയുണ്ടെന്നും എന്നാല്‍ മഞ്ഞു മൂടിക്കിടക്കുന്നതിനാല്‍ അവ എവിടെയാണെന്ന് കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നാണ് ശുചിത്വ മിഷന്‍ അധികൃതര്‍ പറയുന്നത്.

മഞ്ഞ് മൂടിക്കിടക്കുന്ന പല പ്രദേശങ്ങള്‍ക്കും അടിയില്‍ ധാരാളം മാലിന്യങ്ങള്‍ ഉണ്ട്. എന്നാല്‍ അവ കാണാറില്ല. മഞ്ഞ് ഉരുകുന്ന സന്ദര്‍ഭത്തിലാണ് പലതും പുറത്തേക്കു വരുന്നത്. അതിനാല്‍ തന്നെ എവറസ്റ്റ് വൃത്തിയാക്കല്‍ വളരെ പാടുള്ളതാണ്.

ക്യാമ്പ് 2ല്‍ നിന്നും ക്യാമ്പ് 3 ല്‍ നിന്നുമാണ് കൂടുതല്‍ മാലിന്യം കണ്ടെത്തിയത്. അതായത് ബേസ് ക്യാമ്പിനും സബ്മിറ്റ് പോന്റിനും ഇടയില്‍ പര്‍വ്വതാരോഹകര്‍ വിശ്രമിക്കുന്ന ഇടം. ടെന്റു കെട്ടാന്‍ ഉപയോഗിക്കുന്ന കയറിന്റയും ക്ലയ്മ്പിങ്ങിനുപയോഗിക്കുന്ന വസ്തുക്കളുടെയും മറ്റും അവശിഷ്ടങ്ങള്‍ ധാരാളമായി എവറസ്റ്റില്‍ ഉണ്ടെന്നതിനെപ്പറ്റി ഇതിനു മുന്‍പും പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

ഓരോ വര്‍ഷവും എവറസ്റ്റിലേക്കു പോകുന്നവരുടെ എണ്ണം വര്‍ധിച്ചു പരികയാണ്. അതുകൊണ്ടു തന്നെ മാലിന്യത്തിന്റെ തോതും കൂടുന്നു. ഇതു പരിണിച്ച് ഓരോ വര്‍ഷവും എവറസ്റ്റിലേക്കു പോകുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്താന്‍ ഒരുങ്ങുകയാണ് നേപ്പാള്‍ ഗവണ്‍മെന്റ്.

Read More : പ്ലാസ്റ്റിക്കിനോട് നോ പറഞ്ഞ് കുപ്പിയില്‍ ഷേക്ക് കുടിക്കാം; യുവദമ്പതികളുടെ വേറിട്ട ‘കുപ്പി’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍