UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളെ ഉപദ്രവിച്ചു; ഗോവയില്‍ വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍

സഹോദരിയുടെ ചിത്രം പകര്‍ത്തുന്നത് ചോദ്യം ചെയ്ത 17 കാരനെ 11 അംഗ സംഘം മര്‍ദിക്കുകയായിരുന്നെന്നും. അക്രമി സംഘത്തിലുള്ളവര്‍ 15 വയസ്സില്‍ താഴെ പ്രായം മാത്രമാണുള്ളതെന്നും പോലിസ് അറിയിച്ചു.

ഗോവയില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങളെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പൂനെയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍. നോര്‍ത്ത് ഗോവയിലെ ബാഗ  ബീച്ചിലിരുന്ന  17 വയസ്സുകാരനെയും സഹോദരിയെയുമാണ് സഞ്ചാരി സംഘം അപമാനിച്ചത്. രക്ഷിതാക്കള്‍ക്കൊപ്പം ഗോവയിലെത്തിയതായിരുന്നു ഇവര്‍. ബീച്ചില്‍ വച്ച് പൂനെയില്‍ നിന്നുള്ള സംഘം 16 കാരിയുടെ ഫോട്ടോ എടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സഹോദരിയുടെ ചിത്രം പകര്‍ത്തുന്നത് ചോദ്യം ചെയ്ത 17 കാരനെ 11 അംഗ സംഘം മര്‍ദിക്കുകയായിരുന്നെന്നും, അക്രമി സംഘത്തിലുള്ളവര്‍ക്കും 15 വയസ്സില്‍ താഴെ പ്രായം മാത്രമാണുള്ളതെന്നും പോലിസ് അറിയിച്ചു.

സംഘം ഇരുവരെയും അപമാനിക്കാന്‍ ശ്രമിച്ചതായും ആണ്‍കുട്ടിയെ മര്‍ദിച്ചെന്നുമാണ് പരാതി. രക്ഷിതാക്കള്‍ക്കൊപ്പമെത്തിയാണ് ഇവര്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ ഇവര്‍ ഗോവ വിടുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. അപമാനിക്കാന്‍ ശ്രമിക്കല്‍, കുറ്റകരമായി സംഘം ചേരല്‍, സംഘര്‍ഷം സൃഷ്ടിക്കല്‍, തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ പ്രായ പൂര്‍ത്തിയാവാത്തവരായതിനാല്‍ ഇവരെ സര്‍ക്കാരിനു കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും പോലിസ് വ്യക്തമാക്കി. ഇവരില്‍ നിന്നു പിടിച്ചെടുത്ത ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പോലിസ് അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍