UPDATES

114 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മോദി സര്‍ക്കാര്‍, ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്

പ്രധാന വിമാനനിര്‍മ്മാണ കമ്പനികളെല്ലാം കരാറിനായി രംഗത്തുണ്ട് – യുഎസ് കമ്പനികള്‍ ബോയിംഗും ലോക്ക്ഹീഡ് മാര്‍ട്ടിനും സ്വീഡീഷ് സാബ് എബിയും രംഗത്തുണ്ട്.

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിലൊന്നിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 114 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് 15 ബില്യണ്‍ ഡോളറിന്റെ (10,27,87,50,00,000) കരാര്‍. പ്രധാന വിമാനനിര്‍മ്മാണ കമ്പനികളെല്ലാം കരാറിനായി രംഗത്തുണ്ട് – യുഎസ് കമ്പനികള്‍ ബോയിംഗും ലോക്ക്ഹീഡ് മാര്‍ട്ടിനും സ്വീഡീഷ് സാബ് എബിയും രംഗത്തുണ്ട്. 85 ശതമാനം വിമാനങ്ങളും നിര്‍മ്മിക്കുന്നത് ഇന്ത്യയിലായിരിക്കും. റാഫേല്‍ യുദ്ധവിമാന കരാറിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

ബിഡ്ഡിംഗിന്റെ ആദ്യ നടപടികളും എയര്‍ഫോഴ്‌സിന് ആവശ്യമുള്ള കാര്യങ്ങളും സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ് എന്ന് പ്രതിരോധ സഹ മന്ത്രി ശ്രീപദ് നായിക് ലോക്‌സഭയില്‍ അറിയിച്ചത്. ടാങ്കുകള്‍, മറ്റ് സായുധ വാഹനങ്ങള്‍ എന്നിവയും വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. മുങ്ങിക്കപ്പലുകള്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. നേവിയ്ക്കും കോസ്റ്റ് ഗാര്‍ഡിനുമായി യുദ്ധകപ്പലുകളും സപ്പോര്‍ട്ടിംഗ് വെസല്‍സും വാങ്ങാനുള്ള ടെണ്ടര്‍ വിളിച്ചതിന് പിന്നാലെയാണ് പ്രതിരോധ സഹമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആറ് മിസൈല്‍ വാര്‍ ഷിപ്പുകള്‍ക്കുള്ള പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ ഏഴ് ഷിപ്പ് യാര്‍ഡുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എയര്‍ഫോഴ്‌സിനും നേവിയ്ക്കുമായി 400 സിംഗിള്‍ എഞ്ചിന്‍, ഡബിള്‍ എഞ്ചിന്‍ വിമാനങ്ങള്‍ ആവശ്യമുണ്ട്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായും മഹീന്ദ്ര ഡിഫന്‍സ് സിസ്റ്റവുമായും സഹകരിച്ച് എഫ് എ 18 വിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് ബോയിംഗ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പുമായി സഹകരിച്ച് എഫ് 21 നിര്‍മ്മിക്കാനാണ് ലോക്ക്ഹീഡ് മാര്‍ട്ടിന്റെ പദ്ധതി. സാബ് എബി അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഗ്രിപന്‍ ജെറ്റുകള്‍ നിര്‍മ്മിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍