UPDATES

ട്രെന്‍ഡിങ്ങ്

സംസ്ഥാനത്തുനിന്ന് ഹര്‍ത്താല്‍ അകലുന്നു, അവസാനം നടന്നത് നാല് മാസം മുമ്പ്

ഹര്‍ത്താലിന് ഏഴ് ദിവസത്തെ നോട്ടീസ് വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

തുടരെ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലുകള്‍ക്ക് ശേഷം സംസ്ഥാനം ‘ശാന്ത’മാകുന്നു. സംസ്ഥാനത്ത് അവസാനം ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടിട്ട് നാല് മാസം കഴിയുന്നു. ഇത്ര വലിയ ഹര്‍ത്താല്‍ ഇടവേള സംസ്ഥാനത്ത് പതിവുള്ളതല്ല.
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്തലായിരുന്നു അവസാന പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍. മാര്‍ച്ച് മൂന്നിന് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്നതാണ് അവസാനത്തെ പ്രാദേശിക ഹര്‍ത്താല്‍.

കഴിഞ്ഞ വർഷം ഏപ്രില്‍ മുതല്‍ ജൂലായ് വരെ സംസ്ഥാനത്തെമ്പാടുമായി 29 ഹര്‍ത്താലുകളാണ് നടന്നത്. എന്നാല്‍ ഇതേ കാലയളവില്‍ 49 ഹര്‍ത്താലുകള്‍ സംസ്ഥാനത്താകെ നടന്നുവെന്നാണ് കണക്ക്. ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ശേഷമാണ് കാസര്‍കോട് പെരിയയിലെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിന് നേരിടേണ്ടി വന്നത്.
കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചതിനെ തുടര്‍ന്നാണ് കേരളത്തില്‍ ഹര്‍ത്താല്‍ വ്യാപകമായത്. ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ ബിജെപി പ്രക്ഷോഭം നടത്തിയ സമയത്താണ് സംസ്ഥാനത്ത് തുടരെ തുടരെ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കപ്പെട്ടത്.ഹര്‍ത്താല്‍ നിരോധിക്കണമെന്ന ആവശ്യം നിരവധി സംഘടനകള്‍ ഉന്നയിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരായ സമീപനമാണ് പൊതുവില്‍ സ്വീകരിച്ചത്.

 

‘ധൈര്യമുണ്ടായതുകൊണ്ട് മറ്റൊരു സാജനായില്ല’, വീട് പണിയാനാവാതെ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ് വിമുക്തഭടന്‍; സിപിഎം പ്രാദേശിക നേതാവിന്റെ പ്രതികാരമെന്ന് ആരോപണം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍