UPDATES

ഓച്ചിറയിൽ ഇതര സംസ്ഥാനക്കാരായ കുടുബത്തെ മര്‍ദിച്ച് 13 കാരിയെ തട്ടിക്കൊണ്ട് പോയി

ഓച്ചിറ സ്വദേശിയായ റോഷനും സംഘവുമാണ് തട്ടിക്കൊണ്ട് പോവലിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

കൊല്ലം ജില്ലയിലെ ഓച്ചിറിയിൽ പതിമുന്നൂകാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. മാതാപിതാക്കളെ മർ‌ദിച്ച് അവശരാക്കിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. വഴിയോരത്ത് പ്രതിമകൾ ഉൾപ്പെടെ കച്ചവടം ചെയ്യുന്ന ഇവർ ഒരുമാസമായി ഓച്ചിറയിലും പരിസരത്തും ഉണ്ടായിരുന്നു. ഇതിന് മുൻപും ഇവരെ ശല്യം ചെയ്യാൻ ശ്രമങ്ങളുണ്ടായിരുന്നെന്നും രാജസ്ഥാൻ സ്വദേശികൾ പറഞ്ഞതായി പോലീസ് പറയുന്നത്. എന്നാൽ നിലവിൽ കുട്ടിയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറയുന്നു.

അതിനിടെ ഇന്നലെ രാത്രിയുണ്ടായ സംഭവത്തിന് ശേഷം പോലീസ് നടപടിയെടുക്കാൻ വൈകിയെന്നും ആരോപണമുണ്ട്. ഇന്ന് രാവിലെ രാജസ്ഥാൻ സ്വദേശികൾ പരാതി നൽകിയെങ്കിലും നടപടികൾ വൈകുകയും നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കുകയും ചെയ്തെതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവർ തങ്ങളെ മുൻപും ഉപദ്രവിച്ചിട്ടുണ്ടെന്നും പറയുന്നു. രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം കാറിലെത്തിയ സംഘം ഇരുവരെയും മർദിച്ച് അവശരാക്കിയ ശേഷം കുട്ടിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്.

വിവരമറിഞ്ഞെത്തിയവർ രാത്രി തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്ന് പുലർച്ചെ പോലീസില്‍ അറിയിക്കുകയുമായിരുന്നു. പ്രദേശ വാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രദേശവാസികളായ നാലുപേരാണ് സംഭവത്തിന പിന്നിലെന്നാണ് വിവരം. ഈ സ്ഥലത്തെ കുറിച്ച് കൃത്യമായി അറിയുന്നവരാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍