UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐ എസ് ഭീകരർ ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

തീരങ്ങൾക്ക് പുറമെ ആഴക്കടലിലും പരിശോധന തുടരുന്നുണ്ടെന്ന് വിഴിഞ്ഞം തീര സംരക്ഷണ സേനാ കമാൻഡർ

ലോകത്തെ നടുക്കിയ ശ്രീലങ്കൻ സ്ഫോടന പരമ്പരകൾക്ക് ശേഷം ഉടലെടുത്ത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായി കേന്ദ്ര രഹസ്യാന്വേണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്‍റലിജൻസും നിർദേശം നൽകിയതായി റിപ്പോർട്ട്. കേരള തീരത്ത് സംശയകരമായി ബോട്ടുകള്‍ കണ്ടെത്തിയാല്‍ കോസ്റ്റ് ഗാര്‍ഡ്, നേവി, പൊലീസ് എന്നിവരെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.

നിർദേശത്തിന്റെ പശ്ചാത്തലത്തിൽ നാവിക സേനയും, കോസ്റ്റ് ഗാര്‍ഡും തിരങ്ങളിൽ പരിശോധന കർശനമാക്കി. സേനയുടെ കപ്പലുകളും വിമാനങ്ങളും ഉൾപ്പെടെ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നതെന്നാണ് റിപ്പോർട്ട്. തീരങ്ങൾക്ക് പുറമെ ആഴക്കടലിലും പരിശോധന തുടരുന്നുണ്ടെന്ന് വിഴിഞ്ഞം തീര സംരക്ഷണ സേനാ കമാൻഡർ വി വർഗീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. ബോട്ട് പട്രോളിങ് ശക്തമാക്കാനും കടലോര ജാഗ്രതാസമിതി അംഗങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്നും തീരസുരക്ഷാമേധാവി നിര്‍ദേശിച്ചിട്ടുണ്ട്. ആഴക്കടലിലും തീരക്കടലിലും പരിശോധന തുടരുന്നതായി വിഴിഞ്ഞം തീരസംരക്ഷണസേനയുടെ കമാന്‍ഡര്‍ വി കെ വര്‍ഗീസ് പറഞ്ഞു.

വെള്ളനിറത്തിലുള്ള ബോട്ടുകല്‍ കണ്ടാല്‍ അറിയിക്കണമെന്നാണ് മല്‍സ്യ തൊഴിലാളികള്‍ക്കും കടലോര ജാഗ്രതാസമിതിക്കും നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേരളത്തിലെ മീന്‍പിടുത്ത ബോട്ടുകളുടെ കളര്‍കോഡ് ഓറഞ്ചും നീലയുമാണ്. സംശയകരമായി ബോട്ടുകള്‍ കണ്ടെത്തിയാല്‍ നേവി, കോസ്റ്റ് ഗോര്‍ഡ്, പൊലീസ് എന്നിവരെ അറിയിക്കണമെന്നും നിര്‍ദേശം പറയുന്നു.

ശ്രീലങ്കയിലെ പള്ളിയില്‍ ഈസ്റ്റര്‍ദിനത്തില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്ന് ശ്രീലങ്കന്‍ സൈനികമേധാവി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഭീകരസംഘത്തിന് കേരളത്തില്‍നിന്ന് ഏതെങ്കിലും വിധത്തിലുള്ള സഹായം കിട്ടിയോയെന്നും കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.

“സ്മൃതി, കോന്‍?”: മോദിയുടെ രാജിക്കായി ‘മരണം വരെ’ നിരാഹാരമിരുന്ന സ്മൃതി ഇറാനിയുടെ മൂന്നാം വരവ്‌

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍