UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേപ്പാളിൽ വിദ്യാർഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 16 മരണം, നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ പരിക്കേറ്റ 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

നേപ്പാളില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം.  പഠനയാത്ര പോയ കാഠ്മണ്ഡുവിന് സമീപത്തുള്ള ഗോർഗിയിലെ കൃഷ്ണ ഇഖ്ഹുഖ് പോളിടെക്‌നിക്കിലെ ബോട്ടണി വിദ്യാര്‍ത്ഥികളുടെ വാഹനമാണ്  അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

വിദ്യാർ‌ത്ഥികളും അധ്യാപകരും മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവരെ റപ്തി സോണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളതായി അധികൃതർ പറയുന്നു.വാഹനം 1640 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറയുകയായിരുന്നു.

സല്ല്യനിലെ ബൊട്ടാണിക്കൽ ഗാർഡൺ സന്ദർശിക്കാൻ പോയതായിരുന്നു സംഘം. വാഹനത്തിൽ 31 പേരുണ്ടായിരുന്നെന്നും അധികൃതർ പറയുന്നു.

‘ചോരയും നീരും ഊറ്റിപ്പിഴിഞ്ഞെടുത്തു, മറ്റു ജോലികള്‍ക്കൊന്നും പോകാനാകാത്ത അവസ്ഥയായി’; ലോംഗ് മാര്‍ച്ചില്‍ പൊട്ടിക്കരഞ്ഞ് എംപാനല്‍ ജീവനക്കാര്‍

ഇനി സ്വകാര്യത വേണ്ടെന്ന് കേന്ദ്രം; എല്ലാവരുടേയും കംപ്യൂട്ടറുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍