UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഖ് വിരുദ്ധ കലാപം; കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം

കോൺഗ്രസ് നേതാവിനെ കുറ്റവിമുക്തനാക്കിയ വിചാരണകോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നടപടി.

1984 ലെ സിഖ് വിരുദ്ധ കലാപം സംബന്ധിച്ച കേസിൽ കോൺഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജിവപര്യന്ത്യം തടവ്. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. കോൺഗ്രസ് നേതാവിനെ കുറ്റവിമുക്തനാക്കിയ വിചാരണകോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നടപടി. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തിനിടെ 1984 നവംബർ രണ്ടിന് ഡൽഹി രാജ് നഗറിലെ  അഞ്ചംഗ കുടുംബത്തെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഉത്തരവ്. ജസ്റ്റിസ് എസ് മുരളീധർ, വിനോദ് ഗോയൽ എന്നിവരുടേതാണ് നടപടി.

സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത സിബി െഎ, കലാപത്തിന്റെ ഇരകൾ എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസിൽ സജ്ജന്‍ കുമാറിന്റെ കൂട്ടൂപ്രതികളായിരുന്ന മുൻ കോൺഗ്രസ് കൗൺസിലർ ബൽവാൻ ഖോർഖർ, റിട്ട. നേവി ക്യാപ്റ്റൻ ഭാഗ്മൽ, ഗിരിധരി ലാൽ, മറ്റ് രണ്ട് പേർ എന്നിവരെ വിചാരണ കോടതി നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.  ഇത് ചോദ്യം ചെയ്ത്  പ്രതികളും കോടതിയെ സമീപിച്ചിരുന്നു.

വർഗ്ഗീയ കലാപത്തിന് ശ്രമിച്ചു, മതപരമായ വിദ്വേഷം പ്രചരിപ്പിച്ചു എന്നിവയായിരുന്നു സിബി െഎ ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. എന്നാൽ കേസിൽ  32 വർഷത്തിനു ശേഷം തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നും സജ്ജൻ കുമാറിന്റെ വാദം.

സിഖ് വിരുദ്ധ കലാപം: 88 പേരുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു

1984ലെ സിഖ് കൂട്ടക്കൊല കേസുകളില്‍ ആദ്യത്തെ വധശിക്ഷ; ഒരാള്‍ക്ക് ജീവപര്യന്തം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍