UPDATES

ട്രെന്‍ഡിങ്ങ്

1984ലെ സിഖ് കൂട്ടക്കൊലയില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് പറഞ്ഞ കാരവാന്‍ എഡിറ്റര്‍ വിനോദ് കെ. ജോസ് ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പ്രസാര്‍ ഭാരതി ചെയര്‍മാന്‍

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം ചുരുക്കം ചില ആക്ടിവിസ്റ്റുകളെ മാത്രമേ അസ്വസ്ഥരാക്കുന്നുള്ളൂ എന്ന് സൂര്യപ്രകാശ് അഭിപ്രായപ്പെട്ടു.

1984ലെ സിഖ് കൂട്ടക്കൊലയില്‍ ആര്‍എസ്എസിന് പങ്കുണ്ട് എന്ന പറഞ്ഞ കാരവാന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പ്രസാര്‍ ഭാരതി ചെയര്‍മാന്‍ എ സൂര്യപ്രകാശ്. ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഫോര്‍ മീഡിയ ഫ്രീഡം പരിപാടിയിലെ ‘Religion and the Media’ എന്ന സെഷനിലാണ് വിനോദ് കെ ജോസ് ഇക്കാര്യം പറഞ്ഞത്. ഈ സെഷന്‍ ഇന്ത്യാവിരുദ്ധമാണ് എന്നാണ് സൂര്യപ്രകാശിന്റെ ആരോപണം. വിനോദ് കെ ജോസ് പറഞ്ഞ കാര്യങ്ങള്‍ സത്യവിരുദ്ധവും കൃത്യതയില്ലാത്തതുമാണ് എന്ന് സൂര്യപ്രകാശ് ആരോപിച്ചു.

അതേസമയം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലം ചുരുക്കം ചില ആക്ടിവിസ്റ്റുകളെ മാത്രമേ അസ്വസ്ഥരാക്കുന്നുള്ളൂ എന്ന് സൂര്യപ്രകാശ് അഭിപ്രായപ്പെട്ടു. ഇത്തരം ആളുകള്‍ അവരുടെ പ്രചാരണങ്ങള്‍ക്കായി ഇത്തരം വേദികളെ ഉപയോഗിക്കുകയാണ് – സൂര്യപ്രകാശ് ആരോപിച്ചു. യുഎസില്‍ വംശീയ പ്രശ്നങ്ങളും കലാപങ്ങളും പലയിടങ്ങളിലും ഉണ്ടാകുന്നത് കൊണ്ട് യുഎസിനെ ജനാധിപത്യവിരുദ്ധ വംശീയ രാജ്യമായി കാണാന്‍ കഴിയുമോ എന്ന് സൂര്യപ്രകാശ് ചോദിച്ചു.

യുകെ, കാനഡ ഗവണ്‍മെന്റുകള്‍ യോജിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഇത്തരത്തില്‍ ഇന്ത്യാവിരുദ്ധ പ്രസംഗത്തിന് വേദിയൊരുക്കിയത് ശരിയായില്ല എന്ന് സൂര്യപ്രകാശ് അഭിപ്രായപ്പെട്ടു. ഒരു പാര്‍ട്ടിയാണ് രാജ്യത്തെ നിയന്ത്രിക്കുന്നത് എന്ന് പറയുന്നത് ശരിയല്ല. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പാര്‍ട്ടികള്‍ ഭരിക്കുന്നുണ്ട്. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് എന്നും സൂര്യപ്രകാശ് പറഞ്ഞു.

1984ല്‍ ഡല്‍ഹിയില്‍ ഇന്ദിര ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ ആര്‍എസ്എസിന് പ്രധാന പങ്കുണ്ട് എന്നാണ് വിനോദ് കെ ജോസ് പറഞ്ഞത്. ഇത് സംബന്ധിച്ച സ്റ്റോറികള്‍ മുമ്പ് വന്നിട്ടുള്ളതുമാണ്. സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ ആര്‍എസ്എസ് നേതാവ് നാനാജി ദേശ്മുഖ് അടക്കമുള്ളവരുടെ നിലപാടുകള്‍ വിവാദമായിട്ടുള്ളതാണ്. അതേസമയം സിഖ് വിരുദ്ധ കലാപം കോണ്‍ഗ്രസിനും നെഹ്രു കുടുംബത്തിനുമെതിരെ ബിജെപി ഇത്തവണത്ത തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍